Image

ഫോമാ ലാസ് വേഗസ് കണ്‍വന്‍ഷനില്‍ കുര്‍ബാന അര്‍പ്പിച്ച മെത്രാപ്പോലീത്ത

Published on 18 October, 2020
ഫോമാ ലാസ് വേഗസ് കണ്‍വന്‍ഷനില്‍ കുര്‍ബാന അര്‍പ്പിച്ച മെത്രാപ്പോലീത്ത
ന്യു യോര്‍ക്ക്: ഫോമായുടെ ലാസ് വേഗസ് കണ്‍വന്‍ഷനില്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പങ്കെടുത്തത് അവിസ്മരണീയ അനുഭവമായതായി അന്നത്തെ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ അഡൈ്വസറി ബോര്‍ഡ് ചെയറുമായ ജോണ്‍ സി. വര്‍ഗീസ് പറയുന്നു. സഭാംഗം കൂടിയായ അന്നത്തെ ഫോമാ പ്രസിഡണ്ട് ജോണ്‍ ടൈറ്റസ് പ്രത്യേക താല്പര്യമെടുത്താണ് അദ്ദേഹത്തെ ക്ഷണിച്ചത്.

ഡാലസില്‍ ഒരു പള്ളിയുടെ പ്രോഗ്രാം ഉണ്ടായിട്ടും തിരുമേനി നേരെ ലാസ് വേഗാസിലെത്തി. കണ്‍വന്‍ഷന്‍ തീരും വരെ ആ ആത്മീയ സാന്നിധ്യം എല്ലാവര്ക്കും അനുഗ്രഹമായി. ബാലിസ് ഹോട്ടലിലെ കണ്‍വന്‍ഷന്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹയില്‍ അദ്ദേഹം കുര്‍ബാന അര്‍പ്പിച്ചത് വലിയൊരു സംഭവമായിരുന്നു. നാനാഭാഗത്തു നിന്നും നിരവധി പേര് പങ്കെടുക്കാനെത്തി.

വലിപ്പച്ചെറുപ്പമിയല്ലാതെ സ്നേഹപൂര്‍വമായ പെരുമാറ്റം കൊണ്ട് തിരുമേനി എല്ലാവരുടെയും മനം കവര്‍ന്നു. കലുഷിതമായ ഈ കാലത്ത് ക്രൈസ്തവ സമൂഹത്തില്‍ ദീപശിഖയായി പ്രശോഭിച്ച ആ മഹാത്മാവിന്റെ സമരണക്കു മുന്നില്‍ അഞ്ജലി അര്‍പ്പിക്കുന്നു-ജോണ്‍ സി. വര്‍ഗീസ് (സലിം) പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക