Image

കേരളീയ ജീവിതത്തിലെ വഴിവിളക്ക്; ഫോമയ്ക്ക് നഷ്ടമായത് ഉറ്റ മിത്രം: അനിയൻ ജോർജ്, ഉണ്ണികൃഷ്ണൻ

Published on 18 October, 2020
കേരളീയ ജീവിതത്തിലെ വഴിവിളക്ക്;  ഫോമയ്ക്ക് നഷ്ടമായത് ഉറ്റ മിത്രം: അനിയൻ ജോർജ്, ഉണ്ണികൃഷ്ണൻ
മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ  ഡോ. ജോസഫ് മാർത്തോമ്മാ  മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ്  പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അനുശോചിച്ചു.

ഫോമയുടെ മിത്രമായിരുന്നു അദ്ദേഹമെന്ന് അനിയൻ ജോർജ് അനുസ്മരിച്ചു. ലാസ് വെഗാസ് കൺവൻഷനിൽ അദ്ദേഹത്തിന്റെ സാനിധ്യവും കൺവൻഷൻ വേദിയിൽ കുർബാന  അർപ്പിച്ചതും ചരിത്ര സംഭവങ്ങളായിരുന്നു. ഒരു സഭയുടെ പരമാധ്യക്ഷൻ കൺവൻഷനിൽ ഉടനീളം  ഉണ്ടായിരുന്നു എന്നത് ഇന്നും അഭിമാനത്തോടെയാണ് ഫോമാ കാണുന്നത്.

ഫോമായുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട്  മുൻ ഭാരവാഹികൾ തിരുവല്ലയിലെത്തുമ്പോൾ തിരുമേനിയുടെ അനുഗ്രഹം എന്നും തേടിയിരുന്നു.

ക്രൈസ്തവർക്ക് മാത്രമല്ല കേരളീയ സമൂഹത്തിലാകെ വിവേകപൂര്ണമായ നിലപാടുകളിലൂടെ സ്വാധീനം ചെലുത്തിയ തിരുമേനി സേവന പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി. ഭിന്നതക്കപ്പുറം ഐക്യത്തിന് അദ്ദേഹം ഊന്നൽ നൽകി.

അദ്ദേഹത്തിന്റെ വേർപാട് ഫോമാ പ്രവർത്തകരെ വേദനിപ്പിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും ജനസമൂഹത്തിന് മാതൃകയായിരിക്കും. അദ്ദേഹത്തിന്റെ വേർപാടിൽ ദുഖിതരായ  സഭാംഗങ്ങളോട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക