Image

യൂറോപ്പ് ഇനിയെങ്കിലും പാഠം പഠിക്കണം: മെര്‍ക്കല്‍

Published on 18 October, 2020
 യൂറോപ്പ് ഇനിയെങ്കിലും പാഠം പഠിക്കണം: മെര്‍ക്കല്‍


ബര്‍ലിന്‍: കൊറോണവൈറസിന്റെ കാര്യത്തില്‍ യൂറോപ്പ് ഇനിയെങ്കിലും പാഠം പഠിക്കേണ്ടതുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

പതിനാറ് സ്‌റേററ്റ് പ്രീമിയര്‍മാരുമായുള്ള ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ പ്രധാന അജന്‍ഡയും കോവിഡ് നിയന്ത്രണം തന്നെ. രോഗത്തിന്റെ വ്യാപനം തടയുന്നതിനുള്ള ചട്ടങ്ങളാണ് യോഗത്തിന്റെ ചര്‍ച്ചാവിഷയം.

'ജാഗരൂകരായിരിക്കുക, നിയമങ്ങള്‍ പാലിക്കുക, സമൂഹിക അകലം സൂക്ഷിക്കുക, വായും മൂക്കും മൂടുക, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ തന്നെ രോഗവ്യാപനം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുക, ഇതാണ് യൂറോപ്പിലെ മുഴുവന്‍ ജനങ്ങളോടും പറയാനുള്ളത്'- മെര്‍ക്കല്‍ വിശദീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക