Image

കോവിഡ് മരണം പുരുഷന്മാരിൽ കൂടുതൽ, എന്ത് കൊണ്ട്?

Published on 18 October, 2020
കോവിഡ് മരണം പുരുഷന്മാരിൽ കൂടുതൽ, എന്ത് കൊണ്ട്?
കോവിഡ് മൂലം മരിക്കുന്നവരിൽ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർ. പ്രതിരോധസംവിധാനങ്ങളിലെ വ്യത്യാസമാണ് ഇതിന് കാരണം. ശരീരത്തിൽ വൈറസ് പോലെയൊരു അക്രമകാരി കടക്കുമ്പോൾ പ്രതികരിക്കുന്ന രീതിയും ഇരുകൂട്ടരിലും വിഭിന്നമാണ്. പുരുഷ ശരീരത്തിലെ പ്രതിരോധ സംവിധാനം താരതമ്യേന കരുത്ത് കുറഞ്ഞതാണ്. 

സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾക്കും പങ്കുണ്ട്. പുരുഷന്മാരിലാണ് കൊറോണമൂലമുള്ള മരണം കൂടുതലായി സംഭവിക്കുന്നതെന്ന് രോഗത്തിന്റെ പ്രാരംഭദശയിൽ ചൈന വെളിപ്പെടുത്തിയിരുന്നു. ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയയിലും ഇറ്റലി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലും ഈ പ്രവണത  തുടർന്നു. ഇപ്പോൾ അമേരിക്കയിലും സമാനമായ അവസ്ഥയാണ് കണ്ടുവരുന്നത്. 
ഒക്ടോബർ പകുതിയോടെ അമേരിക്കയിൽ കോവിഡ് മൂലം മരണപ്പെട്ട പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാൾ 17, 000 കൂടുതലാണെന്ന് ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. 

ആരോഗ്യപരിരക്ഷയിൽ ലിംഗസമത്വം ഉറപ്പുവരുത്താൻ യു കെ ആസ്ഥാനമാക്കിയ ഗ്ലോബൽ ഹെൽത്ത് നടത്തിയ വിശകലനം അനുസരിച്ച് യു എസിൽ രോഗബാധിതരാകുന്ന 10 സ്ത്രീകൾക്ക് ആനുപാതികമായി 12 പുരുഷന്മാർ രോഗബാധമൂലം മരണപ്പെടുന്നുണ്ട്. ഈ അസമത്വം ഭയപ്പെടേണ്ടത് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടത്തിയവർ സാമൂഹികമായ ചില ഘടകങ്ങൾ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന അനുമാനത്തിലാണ് എത്തിയത്‌. തൊഴിലുമായി ബന്ധപ്പെട്ടും അല്ലാതെയും കൂടുതൽ സാമൂഹിക സമ്പർക്കം ഉണ്ടാകാൻ സാധ്യയുള്ളത് പുരുഷന്മാരിലാണെന്നതുകൊണ്ട് രോഗം പിടിപെടാനുള്ള സാധ്യതയും കൂടും. പുകവലിക്കുന്നവരുടെ എണ്ണവും പുരുഷന്മാർക്കിടയിലാണ് കൂടുതൽ എന്നതുകൊണ്ട് രോഗം ബാധിക്കുമ്പോൾ ദുർബലമായ ശ്വാസകോശം മരണത്തിന് വഴിവെക്കും.

 'സ്ത്രീകളിലെ ജനിതക ഘടന കൂടുതൽ പ്രതിരോധശേഷി പ്രദാനം ചെയ്യുന്ന രീതിയിലാണ്. സ്ത്രൈണ ഹോർമോണുകൾക്കും പ്രതിരോധം തീർക്കാൻ പുരുഷ ഹോർമോണുകളെക്കാൾ കഴിവ് കൂടുതലാണ്. എക്സ് ക്രോമോസോമുകളിലെ 60 ജീനുകളാണ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ ഏർപ്പെടുന്നത്. സ്ത്രീകളിൽ രണ്ട് എക്സ് ക്രോമോസോമുകളുടെ സാന്നിധ്യം പ്രതിരോധം ഇരട്ടിയാക്കും. ടി കോശങ്ങൾ, ബി കോശങ്ങൾ, ന്യൂട്രോഫിലുകൾ, സൈറ്റോകിനുകൾ കിമോകീനുകൾ ഇങ്ങനെ സാധ്യമായതെല്ലാം പഠന വിധേയമാക്കി. രോഗം ബാധിച്ച കോശങ്ങൾ കണ്ടെത്തി അവയെ ഉന്മൂലനം ചെയ്യുന്നതാണ് ടി കോശങ്ങളുടെ ദൗത്യം. 

എന്നാൽ , പുരുഷ രോഗികളിൽ ടി- കോശങ്ങളുടെ പ്രതികരണം ദുർബലമാണ്. മുപ്പതിനും നാല്പതിനും മദ്ധ്യേ പ്രായമുള്ള പുരുഷന്റെ ടി- കോശങ്ങളുടെ പ്രതികരണം തൊണ്ണൂറുകാരിയായ സ്ത്രീയുടേതിന് തുല്യമായിരിക്കും.'  യേൽ സർവകലാശാലയിലെ ഗവേഷകനായ അകികോ ഇവാസാക്കി വിശദീകരിച്ചു. 

പുരുഷന്റെയും സ്ത്രീയുടെയും സ്വഭാവത്തിലെ വൈരുദ്ധ്യവും ഒരു പ്രശ്നത്തെ നേരിടുന്നതിൽ മനോഭാവത്തിലുള്ള വ്യത്യാസവുമാണ് മറ്റു ഘടകങ്ങൾ. കോവിഡ് 19 ന്റെ ഭീകരത മനസിലായാലും പുരുഷന്മാർ അതിനത്ര ഗൗരവം കൊടുക്കില്ല. അതോർത്ത് വിഷമിച്ചിരിക്കുകയുമില്ല. എന്നാൽ രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങും. തൊഴിലിടത്തിലായാലും മാസ്ക് ധരിക്കുന്നതിലോ സാമൂഹിക അകലം പാലിക്കുന്നതിലോ വീഴ്ച വരുത്താതെ സ്ത്രീകൾ ശ്രദ്ധ ചെലുത്തും. ന്യൂയോർക്ക് , കണക്ടിക്കട് , ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലെ  കാൽനടയാത്രക്കാരിൽ നടത്തിയ സർവ്വേ ഫലം ഇതുശരിവയ്‌ക്കു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക