Image

മാർത്തോമാ മെത്രാപ്പോലീത്തക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ബാഷ്പാഞ്ജലി

Published on 19 October, 2020
മാർത്തോമാ മെത്രാപ്പോലീത്തക്ക് ട്രൈസ്റ്റേറ്റ് കേരളാ  ഫോറത്തിന്റെ ബാഷ്പാഞ്ജലി
ഫിലാഡൽഫിയ: മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രപൊലീത്തയുടെ വിയോഗത്തിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലാഡൽഫിയയിൽ കൂടിയ മീറ്റിംഗിൽ അനുശോചനം രേഖപ്പെടുത്തി. ചെയർമാൻ സുമോദ് നെല്ലിക്കാലായുടെ അധ്യക്ഷതയിൽ കൂടിയ വെർച്യുൽ മീറ്റിംഗിൽ സെക്രട്ടറി സാജൻ വർഗീസ്, ട്രസ്റ്റീ രാജൻ സാമുവേൽ, അലക്സ് തോമസ്, ജോഷി കുര്യാക്കോസ്, ജോർജ് ഓലിക്കൽ, ജോബി ജോർജ്, ജീമോൻ ജോർജ്, ഫിലിപ്പോസ് ചെറിയാൻ, റോണി വര്ഗീസ്, തോമസ് പോൾ, ജോൺ സാമുവേൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കർശന നിലപാടിലൂടെ ധീരമായി എന്നും നിലനിന്നിട്ടുള്ള തിരുമേനി യുടെ വിയോഗം  കേരളത്തിന് മാത്രമല്ല പ്രവാസ മലയാളത്തിനാകെ തീരാ നഷ്ടമാണ് എന്ന് സുമോദ് നെല്ലിക്കാല അനുസ്മരിച്ചു.

മത സൗഹാർദത്തിനും അതുപോലെ തന്നെ പാവങ്ങളുടെ ഉന്നമനത്തിനും തിരുമേനി നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാണാനാവാത്തതാണ്‌.

അദ്ദേഹത്തിന്റെ വേർപാട് ഫിലാഡൽഫിയയിലെ സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ  ഫോറം അംഗങ്ങളെ വേദനിപ്പിക്കുണ്ടെങ്കിൽ പോലും തിരുമേനി പ്രവർത്തീകമാക്കിയിട്ടുള്ള ക്ഷേമ പ്രേവര്തനകളിൽ അംഗങ്ങൾ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.

തിരുമേനിയുടെ വേർപാടിൽ ദുഖാർത്ഥരായ സഭയോട് എക്സിക്യൂട്ടീവ് അംഗങ്ങളും, അംഗ സംഘടനകയും ഐക്യ ദാർഢ്യം പ്രെഖ്യാപിച്ചു

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലാഡൽഫിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക