തനിക്ക് സ്വയം കോവിഡ് ബാധിച്ചിട്ടും ട്രംപ് പ്രചാരണം ഊര്‍ജ്ജിതമായി നടത്തുകയാണ്. ഒരു രണ്ടാമൂഴം നേടുക പ്രയാസമേറിയ കാര്യമാണെന്ന് ജോര്‍ജിയയില്‍ പ്രചാരണം നടത്തുമ്പോള്‍ ട്രംപ് തിരിച്ചറിഞ്ഞു. 1992 ന് ശേഷം ഈ സംസ്ഥാനത്തിലും ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തോറ്റിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സര്‍വേകള്‍ പറയുന്നത് ട്രംപും ബൈഡനും ഏതാണ്ട് തുല്യമായി നീങ്ങുന്നു എന്നാണ്. അയോവയിലും കടുത്ത മത്സരമാണ് ട്രംപ് നേരിടുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപ്- പെന്‍സ്, ബൈഡന്- ഹാരിസ് ഫണ്ടിലേക്കു സംഭാവന ആവശ്യപ്പെട്ട് തുടരെ അഭ്യര്‍ഥനകള്‍ വരികയാണ്. ചില അഭ്യര്‍ഥനകള്‍ വളരെയധികം മര്യാദ പാലിച്ചാണ്. മറ്റുചില അഭ്യര്‍ഥനകള്‍ക്ക് ആജ്ഞാസ്വരമുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ധാരാളമായി അഭ്യര്‍ത്ഥനകള്‍ വരുന്നു. കുറഞ്ഞത് 14 ഡോളര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് 12 ഡോളറായി. തിരഞ്ഞെടുപ്പിന് 25 ദിവസം ശേഷിക്കുന്ന ദിവസം വന്ന അഭ്യര്‍ഥനകളില്‍ മിനിമം ആവശ്യപ്പെട്ടത് 25 ഡോളറാണ്. പിന്നീട് 14 ഡോളറായി. ഇപ്പോള്‍ 12 ഡോളറിലെത്തി നില്ക്കുന്നു.
ട്രംപ് - പെന്‍സ് ടീമിന്റെ ആദ്യം മുതലേ മിനിമം തുക 5 ഡോളറാണ്. ഇതിന്റെ 850% ഇരട്ടി പ്രചാരണവിഭാഗം മാച്ചിങ്ങാഗായി സംഭാവന ചെയ്യും എന്നറിയിക്കുന്നു. ട്രംപ് വിരുദ്ധ പ്രചാരണവും ട്രംപിന്റെ തന്നെ പ്രകോപനപരമായ പ്രഖ്യാപനങ്ങളും സര്‍വേ ഫലങ്ങളും ട്രംപിന്റെ പ്രചാരണ ഫണ്ട് കളക്ഷനെ സാരമായി തന്നെ ബാധിച്ചു. മിനിമം തുക ഏറ്റവും കുറച്ച് വച്ചതും പണപ്പെട്ടിയില്‍ വീഴുന്ന തുകയ്ക്കു വിലക്ക് ഉണ്ടാക്കി. പ്രസിഡന്റ് - വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ല, ഏറ്റവും ചെറിയ ചെറിയ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നവര്‍ക്കും പ്രചാരണത്തിന് ആവശ്യത്തില്‍ അധികം ധനം ലഭിച്ചു കഴിഞ്ഞു.
ബൈഡനും മിഷിഗണില്‍ പ്രചാരണം ശക്തമാക്കി. മിഷിഗണില്‍ നിന്നുള്ള സെനറ്റര്‍ ഗാരി പീറ്റേഴ്സ് ബൈഡനെ ശക്തമായി പിന്തുണച്ച് പ്രസ്താവന പുറപ്പെടുവിച്ചു. 2008 ഓട്ടോ വ്യവസായത്തിന് ബെയില്‍ ഔട്ട് നല്‍കിയത് ഒബാമയാണെന്ന് തെറ്റായി പീറ്റേഴ്സ് അവകാശപ്പെട്ടു. ജോര്‍ജ് ഡബ്ല്യു ബുഷ് ഒപ്പു വച്ച നിയമം നടപ്പായത് ഒബാമയുടെ കാലത്താണ് എന്നതാണ് വാസ്തവം.