Image

ഹൂസ്റ്റണില്‍ മാര്‍ത്തോമാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച

ജീമോന്‍ റാന്നി Published on 20 October, 2020
ഹൂസ്റ്റണില്‍ മാര്‍ത്തോമാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച
ഹൂസ്റ്റണ്‍: കാലംചെയ്ത മലങ്കര മാര്‍ത്തോമാസഭയുടെ ഇരുപത്തിയൊന്നാം  മെത്രാപ്പോലീത്താ ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാര്‍ത്തോമായുടെ ധന്യജീവിതത്തെ സ്മരിക്കുന്നതിന് ഹൂസ്റ്റണിലെ മൂന്ന് മാര്‍ത്തോമാ ഇടവകകളുടെ സംയുക്തനേതൃത്വത്തില്‍  അനുസ്മരണസമ്മേളനവും മെമ്മോറിയല്‍ സര്‍വീസും നടത്തപ്പെടുന്നു.

ഒക്ടോബര്‍ 20 ന് ചൊവ്വാഴ്ച വൈകിട്ട് 7:30-ന് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചാണ്  അനുസ്മരണസമ്മേളനവും മെമ്മോറിയല്‍ സര്‍വീസും നടത്തപ്പെടുന്നത്. ഹൂസ്റ്റണിലെ മാര്‍ത്തോമാ ഇടവകകളായ ട്രിനിറ്റി, ഇമ്മാനുവേല്‍, സെന്റ് തോമസ് എന്നീ ഇടവകകളുടെ നേതൃത്വത്തില്‍ നടത്തപെടുന്ന സമ്മേളനത്തില്‍ വെരി. റവ. ഡോ. ചെറിയാന്‍ തോമസ്, റവ..ജോര്‍ജ് വര്‍ഗീസ്, റവ. ഉമ്മന്‍ ശാമുവേല്‍, റവ. എബ്രഹാം വര്‍ഗീസ്, റവ. ജേക്കബ് പി.തോമസ്,  റവ. സജി ആല്‍ബി, റവ.റോഷന്‍.വി മാത്യൂസ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദേവാലയത്തില്‍ നടത്തപ്പെടുന്ന ചടങ്ങുകളില്‍ ഈ മൂന്ന് ഇടവകകളിലെ പ്രതിനിധികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കും..

ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/Bye7ZX1hK_M ല്‍ ഉണ്ടായിരിക്കുന്നതാണ്.

 
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Join WhatsApp News
Atheist 2020-10-20 03:46:37
What about 222000 dead people due to the negligence of a president ? Are you going to remember them too? or their life is not worth remembering? I thought there is no value for human beings after death? The LORD is close to the brokenhearted and saves those who are crushed in spirit. Psalm 34:18. The COVID crushed the spirit of many people. So remember those families too. Ok
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക