Image

പട്ടിണി ( കവിത - സിന്ധു തോമസ് )

Published on 20 October, 2020
പട്ടിണി ( കവിത -  സിന്ധു തോമസ് )
പട്ടിണി പരിവട്ട-
മെന്നു തീരുമീ പാരിൽ?
ഹാ! കഷ്ടം, ലജ്ജിക്ക
എത്ര നിഷ്ഠൂരർ നമ്മൾ!

നിറവിൽ സമൃദ്ധമായ് 
പ്രകൃതി കനിഞ്ഞിട്ടും 
പട്ടിണി മരണങ്ങൾ 
പാരിലിന്നും ബാക്കി

എങ്ങനെയുറങ്ങും 
ഞാൻ, എങ്ങനെ
പകർത്തും ഞാൻ
ഈ കഠോര വേദന
പറയൂ പ്രിയ, സഖേ

നിസ്സംഗം, നിർമ്മമ-
മീമട്ടിൽ വിരാജിക്കും
മനുഷ്യത്വമേ! നിന്നെ-
യെന്തു ഞാൻ വിളി
ക്കേണ്ടൂ?

നിരാലംബരായെത്ര, 
പതിതരീ ഭൂവിൽ 
കടും യാതനയിൽ
വലയുന്നൂ നൂനം 

വരിക സഹജരെ, 
കൈകോർത്തു
നമുക്കൊന്നായ്,
തുടച്ചു നീക്കാം
പട്ടിണി, സത്വരം
മന്നിൽ നിന്നും

പ്രിയരേ, സമസ്വച്ഛം
നമുക്കൊരുക്കീടാം
താമസം വിനാ ഹാ!
ഒരു സമ ലോകം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക