Image

ഏര്‍ലി വോട്ടംഗില്‍ ഡെമോക്രാറ്റുകള്‍ കൂടുതല്‍ തല്‍പരര്‍: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 20 October, 2020
ഏര്‍ലി വോട്ടംഗില്‍ ഡെമോക്രാറ്റുകള്‍ കൂടുതല്‍ തല്‍പരര്‍: ഏബ്രഹാം തോമസ്
യു എസ് പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഏര്‍ലി വോട്ടിഗ് പുരോഗമിക്കുകയാണ്. 2016ല്‍ ആകെ പോള്‍ ചെയ്ത 136 മില്യണ്‍ വോട്ടുകളുടെ 20% മാണ് ഏര്‍ളി വോട്ടിംഗില്‍ രേഖപ്പെടുത്തിയത്. 46.1 മല്യണ്‍ വോട്ടുകളാണ് വിവരങ്ങള്‍ ലഭ്യമായ 38 സംസ്ഥാനങ്ങളില്‍ 2016 ല്‍ ആബ്‌സെന്റീ വോട്ടുകളായി രേഖപ്പെടുത്തിയത്. 2020 ല്‍ ഇതുവരെ നാം പകുതിയില്‍ കൂടുതല്‍ നേടയിരിക്കുന്നു. ഏര്‍ളി വോട്ടിങ്ങ് തരംഗം കൂടുതല്‍ ദൃശ്യമാകുന്നത് കടുത്ത മത്സരം നടക്കുന്ന ബാറ്റില്‍ ഗ്രൗണ്ട് സംസ്ഥാനങ്ങളിലാണ്. ടോസ് അപ് സ്റ്റേറ്റുകളായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന 6 സംസ്ഥാനങ്ങളില്‍ ഇതിനകം 16 മില്യണ്‍ പേര്‍ വോട്ട് ചെയ്തു കഴിഞ്ഞു. ഫ്‌ളോറിഡയില്‍ ഇന്‍ പേഴ്‌സണ്‍ വോട്ടിംഗ് ആരംഭിച്ച ദിവസം കേവലം 8 മല്യണ്‍ വോട്ടുകളുടെ കുറവേ ഉണ്ടായുള്ളു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ച് ചുറ്റി വളഞ്ഞുള്ള നീണ്ട ക്യൂകള്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ കാണാനുണ്ടായിരുന്നു. 2016 ല്‍ ഫ്‌ളോറിഡയല്‍ ഇലക്ഷനു മുമ്പ് 6.5 മില്യണ്‍ പേര്‍ വോട്ട് ചെയ്തിരുന്നു. 2016 ലെ പ്രീ ഇലക്ഷന്‍ വോട്ടംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മൂന്നിലൊന്ന് ബാലറ്റുകള്‍ (2.5 മില്യണ്‍ ബാലറ്റുകള്‍) തപാലിലൂടെ തിരിച്ചെത്തിയിരുന്നു.

ചില സംസ്ഥാനങ്ങളില്‍ തപാലിലൂടെ ബാലറ്റുകള്‍ ആവശ്യപ്പെടുന്നവരുടെ രാഷ്ട്രീയ ചായ്‌വ് തരിച്ചറിയാന്‍ കഴിയും. പ്രാവശ്യം തപാലലൂടെ ബാലറ്റ് ആവശ്യപ്പെടുന്നവരില്‍ ഭൂരിപക്ഷവും ബൈഡനെ അനുകൂലിക്കുന്നവരാണെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. 2020ല്‍ ഒരു ബാലറ്റില്‍ ഗ്രൗണ്ട് സംസ്ഥാനമായ നോര്‍ത്ത് കരോലിന 2012 ലും 2016 ലും റിപ്പബ്ലിക്കനായിരുന്നു. ഇപ്പോള്‍ ഏര്‍ളി ബാലറ്റിംഗില്‍ 40% ഡെമോക്രാറ്റ് 32% റിപ്പബ്ലിക്കന്‍, 27% കക്ഷിരഹതര്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. 2020 ല്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ വലിയ ചായ്വ് നിരീക്ഷകര്‍ പ്രവചിക്കുന്നു. ഫ്‌ളോറിഡയില്‍ രേഖപ്പെടുത്തിയ പ്രീ ഇലക്ഷന്‍ ബാലറ്റുകളില്‍ 49% ഡെമോക്രാറ്റ് എന്നാണ് കരുതുന്നത്. 2020 ല്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ വലിയ ചായ്വ്് നിരീക്ഷകര്‍ പ്രവചക്കുന്നു. ഫളോറിഡയില്‍ രേഖപ്പെടുത്തയ പ്രീ ഇലക്ഷന്‍ ബാലറ്റുകളില്‍ 49% ഡെമോക്രാറ്റ് എന്നാണ് കരുതുന്നത് (2016 ല്‍ ഇത് 41% ആയിരുന്ു.) ആബ്‌സെന്റീ ബാലറ്റ്  റിക്വസ്റ്റുകള്‍ കൂടുതലും ഡെമോക്രാറ്റുകളില്‍ നിന്നാണ് വന്നട്ടുള്ളതെന്ന് കാറ്റലിസ്റ്റ് ഡേറ്റ പറയുന്നു. 42% ഡെമോക്രാറ്റുകളില്‍ നിന്നും 31% റിപ്പബ്ലിക്കനുകളില്‍ നിന്നും 24 % പാര്‍ട്ടി ചായ്വ് വെളിപ്പെടുത്താത്വരില്‍ നിന്നുമാണ് ബാലറ്റ് ആവശ്യങ്ങള്‍ വന്നത്. ഒരു പക്ഷെ ഒരു വലിയ വിഭാഗം റിപ്പബ്ലിക്കനുകള്‍ വോട്ടു ചെയ്യാന്‍ യഥാര്‍ത്ഥ പോളിംഗ് ഡേയ്ക്ക് കാത്തിരിക്കുകയാവാം. ബാലററുകള്‍ മെയിലില്‍ അയയ്ക്കുവാന്‍ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കനുകളെക്കാള്‍ കൂടുതല്‍ തല്പരരാണ്. 1992 ല്‍ ബില്‍ ക്ലിന്‍ണ്‍ വിജയിച്ചതിന് ശേഷം ഒരു ഡെമോക്രാറ്റിക് പ്രസിഡന്റ സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടില്ലാത്ത ജോര്‍ജിയ ഇത്തവണ ഒരു ബാറ്റില്‍ ഗ്രൗണ്ട് സ്‌റ്റേറ്റാണ്. പ്രീ ഇലക്ഷന്‍ ടേണ്‍ ഔട്ട് 152%വും മെയില്‍ ഇന്‍ വോട്ട് 648% ആണ് (2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍).

ഏര്‍ളി വോട്ടിങ്ങ് ഒരാഴ്ച അധികം നല്‍കിയിരിക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്. ഹൂസ്റ്റണ്‍ ഉള്‍പ്പെടെ ഹാരിസ് കൗണ്ടിയില്‍ ഏര്‍ലി വോട്ടിങ്ങ് വര്‍ദ്ധിച്ചു. ഡെമോക്രാറ്റുകള്‍ക്ക് അനുകലമാണ് ഈ കൗണ്ടി എന്ന് കരുതുന്നു. നോര്‍ത്് ടെക്‌സസിലെ ഡെന്റണ്‍ കൗണ്ടിയിലാണ് 2016 നെ അപോക്ഷിച്ച് ഏറ്റവുമധികം വോട്ടര്‍ വര്‍ധ ഉണ്ടായത്. ഗ്രാമപ്രദേശം കൂടുതലുള്ള കൗണ്ടി ട്രംമ്പിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നു.

തന്ത്രപ്രധാന സംസ്ഥാനങ്ങളില്‍ വോട്ട് കൗണ്ടിങ്ങിന് ദിവസങ്ങള്‍ എടുത്തേയ്ക്കാം. മഹാമാരിയുടെ കാലത്ത് വലിയ തോതില്‍ ഏര്‍ളി വോട്ടിംഗിനെ രാജ്യത്തെ വോട്ടര്‍മാര്‍ ആശ്രയിച്ചതിന്റെ ഫലം അറിയാന്‍ വൈകി എന്നുവരാം. ഇത് മനസ്സിലാക്കിയാണോ എന്നറിയില്ല. ഇലക്ഷന്‍ നൈറ്റില്‍ ആര് വിജയിക്കുന്നുവോ, അയാളായിരിക്കും ഇലക്ഷനില്‍ വിജയി എന്ന് പറയുവാന്‍ ട്രംപ് തയാറായത് എന്ന് അറിയില്ല. സംസ്ഥാന നിയമങ്ങള്‍ വോട്ടുകള്‍ എണ്ണുവാന്‍ ദിവസങ്ങള്‍ അനുവദിക്കുന്നുണ്ട്.

വര്‍ധിച്ച ഏര്‍ളി വോട്ടിംഗ് ചില സംസ്ഥാനങ്ങളില്‍ കൗണ്ടിംഗ് എളുപ്പമാക്കും. നവംബര്‍ 3 പോസ്റ്റ് മാര്‍ക്ക് ചെയ്ത ബാലറ്റുകള്‍ ദിവസങ്ങളും ആഴ്ചകളും  കഴിഞ്ഞാലും ചില സംസ്ഥാനങ്ങള്‍ സ്വീകരിക്കും. ഇത് കൗണ്ടിംഗ് താമസിപ്പിക്കും. 2016 ല്‍ താമസിച്ചെത്തിയ ബാലറ്റുകള്‍ സ്വീകരിച്ചത് മൂലം ഹിലരി ക്ലിന്റന്റെ പോപ്പുലര്‍ വോട്ടുകള്‍ കൂടിക്കൊണ്ടിരുന്നു.  ചില സംസ്ഥാനങ്ങളില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ ലഭിക്കുമ്പോള്‍ മുതല്‍ കൗണ്ടിംഗ് ആരംഭിക്കാറുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ ഡേയിലേ കൗണ്ടിംഗ് ആരംഭിക്കുകയുള്ളൂ. വിസ്‌കോണ്‍സില്‍ പോളിംഗ് സമയം കഴിഞ്ഞ് മാത്രം കൗണ്ടിംഗ് ആരംഭിക്കുന്നു. 45 സംസ്ഥാനങ്ങളും ഡിസ്ട്രിക്ട്  ഓഫ് കൊളംബിയയും മെയിലില്‍ ബാലറ്റ് അയച്ച വോട്ടര്‍മാര്‍ക്ക് ബാലറ്റുകള്‍ ട്രാക്ക് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
Daniel Achen 2020-10-20 11:08:26
Peter Wehner Tells Evangelicals What Trump Really Thinks Of Them. He is warning evangelical Christians that they made a “bad bargain” with Donald Trump, who does not respect them or their faith. “Trump clearly sees white evangelicals as a means to an end, people to be used, suckers to be played,” Wehner wrote in The Atlantic.
Mary 2020-10-20 11:10:21
Ex-RNC Chair Uses MLK Quote To Reveal Why He’s Voting For Joe Biden. the former chair of the Republican National Committee, has spelled out exactly why he’s turning his back on the GOP and voting for Democratic presidential nominee Joe Biden in the 2020 election. In an op-ed for NBC News published Tuesday, Steele acknowledged he disagrees with Biden “on many issues and policies, sometimes vigorously.”
Dr.Joseph Abraham 2020-10-20 11:13:24
Neuroscientist Explains Why Trump Is Unlikely To Win This Time. trump won’t likely win the 2020 election because the fear he triggered so effectively among voters in 2016 is losing its grip on Americans as they face the facts of his presidency, a neuroscientist believes. Trump successfully tapped into voters’ fear in his last campaign by relentlessly hyping the threats he claimed America faced, neuroscientist and author R. Douglas Fields explained in an opinion piece Sunday in Scientific American. He concocted a nation dark with peril and Christmas-haters. He demonized immigrants and rival Hillary Clinton.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക