Image

വിജയ് യേശുദാസും തെറ്റുകാരനാകുന്നതെങ്ങനെ (തമ്പി ആന്റണി)

Published on 20 October, 2020
വിജയ് യേശുദാസും തെറ്റുകാരനാകുന്നതെങ്ങനെ (തമ്പി ആന്റണി)
വിജയ് യേശുദാസ് ഏതു അഭിമുഖത്തിലാണ് ഇനി മലയാളത്തിൽ പാടില്ല എന്നു പറഞ്ഞതെന്ന് ഒരു വ്യക്തതയില്ലെങ്കിലും സോഷ്യൽ മീഡിയയിലെ പൊങ്കാലയ്ക്ക് ഒരു കുറവുമില്ല . അതിന്റെ കുറ്റവും ഇപ്പോൾ യേശുദാസിന്റെ തലയിലാണ് . അതാണ് ഏറ്റവും അവിശ്വസനീയമായ കാര്യം. 

യേശുദാസിനു അവസരം കൊടുത്തതു ഇപ്പോൾ അദ്ദേഹത്തെ ക്രൂശിക്കുന്നവരല്ല. ദേവരാജൻ മാഷും , രവീന്ദ്രൻ മാഷും , ജോൺസൺ മാഷും , അർജുനൻ മാഷും, വയലാറും , ശ്രീകുമാരൻ തമ്പിയും, പി ഭാസ്കരൻമാഷും ഒക്കെയല്ലേ. 
അങ്ങനെ എത്രയോ പ്രതിഭാശാലികൾ ഒത്തുകൂടിയതാണ് നമ്മുടെ പഴയകാല  സുവർണ്ണ ഗാനങ്ങൾ . ജയചന്ദ്രനും എം ജി ശ്രീകുമാറും, വേണുഗോപാലും മധു ബാലകൃഷ്ണനും മറ്റു പല ഗായകരും ദാസേട്ടൻ ഉള്ളപ്പോൾ തന്നെ കഴിവ് തെളിയിച്ചവരല്ലേ . ഒരു സാധാരണ കുടുബത്തിൽനിന്നും വന്ന യേശുദാസിന്റെ ശബ്ദം കൊള്ളില്ലെന്നു ഓൾ ഇന്ത്യ റേഡിയോ പറഞ്ഞ ചരിത്രം വരെ നമ്മുടെ മുൻപിലുണ്ട് . അങ്ങനെ പലരും ഒഴിവാക്കിയ ഒരു ഗായകൻ സ്വന്തം കഴിവുകൊണ്ടു തന്നെയാണ് മയലാളികളുടെ ഗന്ധർവനായത്. എഴുത്തുകാരൻ പൈലോ കൊയ്‌ലോ പറഞ്ഞതുപോലെ ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ, ആർക്കും എന്തുമാകാം . അപ്പോൾപിന്നെ കഴിവും കൂടെയുണ്ടെങ്കിലോ? കഴിവുള്ളവരെ ആർക്കും തടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല . യേശുദാസിന്റെ സുവർണ്ണ കാലഘട്ടത്തിൽത്തന്നെ വേഷത്തിലും ഭാവത്തിലും അദ്ദേഹത്തെ അനുകരിച്ചുവന്ന ഒരുപാട് ഗായകരുണ്ട് . അവരൊക്കെ ഉയർന്നു വരാഞ്ഞത് സ്വന്തമായ ഒരു ശൈലി ഇല്ലാത്തതു കൊണ്ടു തന്നെയാണ് എന്ന് ആർക്കാണ് അറിയാത്തത് . 

ഗായകർക്കുള്ള പ്രതിഫലത്തിന്റെ കാര്യത്തിൽ നമ്മൾ പണ്ടേ അങ്ങേയറ്റം പിശുക്കു കാണിക്കുന്നവരാണ്. ദാസേട്ടൻ വളരെ അടുത്ത കാലത്താണ് പ്രതിഫലം കൂട്ടിയത് എന്നാണറിയുന്നത് . ബാക്കിയെല്ലാ ഗായകർക്കും വെറുതെ ചോദിക്കാതെ ഒരു തുക നിർമാതാക്കൾ ഒരു കവറിലിട്ടു കൊടുക്കും . പലപ്പോഴും വളരെ കുറഞ്ഞ തുകയാണെങ്കിലും അവർ  പരിഭവിക്കാതെ പാടിയിട്ടു പോകും. വിജയ് യേശുദാസും ഒട്ടും വിഭിന്നമല്ലായിരുന്നു . വിജയ്ക്കു മറ്റുഭാഷകളിൽ ധാരാളം അവസരങ്ങളുണ്ട്. അതുകൊണ്ടുകൂടിയായിരിക്കണം ചെന്നൈയിൽ ജനിച്ചുവളർന്ന ആ ഗായകൻ അങ്ങനെ ഒരു തീരുമാനമെടുത്തത് . 

‘മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകൾ 
ചിലതുണ്ട് മണ്ണിൻ മനസ്സിൽ 
പ്രണയത്തിനായിമാത്രം ഉരുകുന്ന ജീവന്റെ
തുടികളുണ്ടാത്മാവിനുള്ളിൽ “

എന്ന റഫീഖ് അഹമ്മദിന്റെ മനോഹരമായ കവിത പാടി മലയാളി മനസുകളിൽ കുടിയേറിയ വിജയ് ഇനിയും പാടിയില്ലങ്കിൽ നഷ്ട്ടം നമുക്കുതന്നെയല്ലേ. 

കാരണം എന്തുതന്നെയാണങ്കിലും വിജയ്  മലയാളത്തിനിന്നും ഒന്ന് മാറിനിൽക്കുന്നു എന്ന് പറയുന്നതിൽ എന്താണ് തെറ്റ് . അത് ആ ഗായകന്റെ വ്യക്തിപരമായ തീരുമാനമായിരിക്കണം. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് എന്നാണു ഞാൻ വിശ്വസിക്കുന്നത് . 

ആ മാറ്റം പുതിയ പാട്ടുകാർക്കവസരം കിട്ടുന്നില്ല എന്ന് മുറവിളി കൂട്ടുന്നവർക്കുള്ള മറുപടിയായിട്ടാണ് എനിക്ക് തോന്നുന്നത്. യേശുദാസ് ഹിന്ദിയിലും , തമിഴിലും തെലുങ്കിലും പാടി ദേശീയ അവാർഡുകൾ മേടിച്ചതു, മുഹമ്മദ് റാഫിയും കിഷോർ കുമാറും മന്നാഡേയും മുകേഷും പ്രതിഭാശാലികളായ മറ്റു പ്രമുഖ പാട്ടുകാരും കൊടികുത്തി വഴുബോഴാണെന്ന സത്യം നമ്മൾ മലയാളികൾ മറന്നുപോയി എന്നുതോന്നുന്നു . അതുകൊണ്ടുതന്നെ നമുക്കറിയാം കഴിവുള്ളവരെ ആർക്കും മാറ്റിനിർത്താൻ സാധിക്കില്ല. 

കല്ലിനെപ്പോലും  അലിയിക്കുന്ന ശബ്ദം എന്നാണു ആ ശബ്ദത്തെ രവീന്ദ്ര   ജെയിൻ വിശേഷിപ്പിച്ചത്. യേശുദാസിനെ ഒരിക്കലും കാണാൻ കഴിയാതിരുന്ന അന്ധനായ രവീന്ദ്ര   ജെയിന്റെ ഏറ്റവും വലിയ ആഗ്രഹം യേശുദാസിനെ ഒന്ന് കാണുക എന്നതായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയായിൽ പാട്ടുകാർക്കു മാത്രമല്ല എല്ലാ കലാകാരന്മാർക്കും അവസരങ്ങളുണ്ട് .
ആ അവസരങ്ങൾ ഉപയോഗിച്ച് എല്ലാ പുതിയ പാട്ടുകാരും പാടട്ടെ. ഇനിയും മറ്റൊരു യേശുദാസ് വരില്ലെന്ന് ആരുകണ്ടു . 

എന്തുകൊണ്ട് കൂടുതൽ പാട്ടുകളും യേശുദാസിനെക്കൊണ്ട് പാടിപ്പിക്കുന്നു  എന്ന് ദേവരാജൻ മാഷിനോട് ഒരിക്കൽ ഒരു റേഡിയോ ഇന്റർവ്യൂവിനു ആരോ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി രസകരമായിരുന്നു . ‘മൂന്നുകോടി മലയാളികൾക്കു ഒരൊറ്റ യേശുദാസെയുള്ളു ‘. എന്നാണ്. 

അതല്ലേ അതിന്റെ ശരി . ദാസേട്ടന്റെ സുവർണ്ണ കാലത്തു ജീവിക്കാൻ അവസരം കിട്ടിയതുതന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് ഒരിക്കൽ നമ്മുടെ അഭിനയ പ്രതിഭ ജഗതി ശ്രീകുമാർ ഒരു അവാർഡ് നൈറ്റിന്റെ സ്റ്റേജിൽ പബ്ലിക്കായിട്ടു പറഞ്ഞ കാര്യവും നമ്മൾ മറന്നിട്ടില്ല . 
Join WhatsApp News
Vijayi Yesudas song fan. 2020-10-21 09:00:50
തന്തമാരെ പേര് കേൾപ്പിക്കുവാൻ ചില ജന്മങ്ങളുണ്ടാകും. ആദ്യകാലത്തു എത്ര പേരുടെ പടിവാതില്‌ക്കൽ പൈപ്പുവെള്ളവും കടിച്ചിറക്കി കിടന്ന് ആണ് യേശുദാസിനു പാടുവാനുള്ള ഒരു അവസരം ഭാവതര് സർ നേടിക്കൊടുത്തത്. വന്നവഴി അദ്ദേഹം എത്ര പെട്ടെന്നാണ് സൗകര്യപൂർവം മറന്നത്. എത്രയെത കഴിവുള്ള ഗായകരുടെ വഴി വളഞ്ഞ വഴിയിൽ കൂടി അദ്ദേഹം തടഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ജെറി അമേൽദേവിനെ മലയാള സിനിമ രംഗത്ത് നിന്നും എത്ര വിദഗ്‌തപൂർണ്ണമായ വളഞ്ഞ വഴിയിലൂടെ അദ്ദേഹം പടിക്കു പുറത്താക്കിയത്. അതുപോലെ ബ്രമ്മാനദാൻ, മാർക്കോസ്, ഉണ്ണിമേനോൻ, സതീഷ് ബാബു, വേണുഗോപാൽ... പട്ടിക നീളുന്നു. ഒരു മനഃസാക്ഷിയുമില്ലാത്ത അപ്പൻറെ പിറകെ മകനും. സ്റ്റേജിൽ കയറി നിന്ന് ഗീർവാണമടിക്കുന്നതു കേട്ടാൽ ഭാരതം ഇതേഹത്തിന്റെ വാക്കുകളിലൂടെ ആണ് ഇന്ന് കടന്നു പോകുന്നതെന്ന് തോന്നും. ഈ അപ്പൻറെ മകൻ ഈ പൂങ്ങാണ്ടി ചെറുക്കൻ പാടിയില്ലെങ്കിൽ ഇന്ത്യൻ സിനിമാരംഗം അന്ന്യം നിന്നമെന്നു തോന്നും. ഇവന്റെ പാട്ടുകൊണ്ടു മാത്രം ലാഭം ഉണ്ടാക്കിയ ഒരു സിനിമയെൻകിലും ഉണ്ടോ? കൊറോണ കത്തിപ്പടരുന്ന ഈ കലികാലത്തിൽ ഒരു തൊണ്ടവേദന വന്നാൽ മതി മോനെ നിന്റെ അഹങ്കരം തീരുവാൻ. നീ എത്ര ശ്രമിച്ചാലും ഒരു വലിയ വടവൃഷണത്തിന്റെ ചുവട്ടിൽ വളരുന്ന ഒരു പാഴ്ച്ചെടി മാത്രമാണെന്ന് മറന്നു പോകരുത്. തമ്പി ആന്റണി ഇനിമേൽ മലയാളം സിനിമയിൽ അഭിനയിക്കില്ല എന്ന് പറയാതിരുന്നത് അമേരിക്കൻ മലയാളികളുടെ ഭാഗ്യം. Mr. Thampi അഭിനയിച്ച എല്ലാ സിനിമകളും ഈ കോവിട് കാലത്തും കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. നാറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും.
Cinema premi 2020-10-21 13:48:57
മമ്മൂട്ടിയും മോഹൻലാലും ഇനി അഭിനയിക്കില്ല എന്നു പറഞ്ഞാലും മലയാള സിനിമക്കോ മലയാളികൾക്കോ ഒരു പുല്ലും ഇല്ല പിന്നെയല്ലേ ഇച്ചിരിയില്ലാത്ത ഈ ചെക്കൻ ഏതാണ്ട് പുലമ്പി എന്നും പറഞ്ഞു അതു വർത്തയാക്കുന്നത്. ഈ കോവിഡ് കാലത്തു ഒന്നു ജീവിച്ചു പോകുവാൻ വിഷമിക്കുമ്പോൾ ആണ് ഇവനെയൊക്കെ അഹങ്കാരം. അതെങ്ങനെയാ മത്ത കുത്തിയാ കുമ്പളം മുളക്കുമോ?
Member 2020-10-22 00:51:12
The Comments are GAMBHEERAM. Urulakku uppaeri polae. Adipoli.
വിദ്യാധരൻ 2020-10-22 03:41:56
"നെഞ്ചാളും വിനയമൊടെന്നി പൗരഷത്താൽ നിഞ്ചാരുദ്യുതി കണികാണ്മതിലൊരാളും കൊഞ്ചൽത്തേൻമൊഴിമണി നിത്യകന്യകേ, നിൻ മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും" കുമാരനാശാന്റെ കാവ്യകല അഥവാ ഏഴാം ഇന്ദ്രിയമെന്ന കവിത അഹങ്കാരികളായ കലാകാരന്മാർക്കുള്ള ഒരു മുന്നറിയിപ്പാണ്. കാരണം കലാപരമായ പ്രത്യേകമായ കഴിവുകൾ ബ്രഹ്മാവിന്റെ വരദാനങ്ങളാണ്. അതും പാടാനുള്ള കഴിവ് നാദബ്രഹ്മത്തിന്റ അനുഗ്രഹമാണ്. ഈ വരദാനങ്ങൾ ഒരു പ്രത്യക ലക്ഷ്യത്തോടെ കൊടുക്കപ്പെടുന്ന ഒന്നാണ് കാരണം . വി.സി . ബാലകൃഷ്‌ണപ്പണിക്കർ പറയുന്നതുപോലെ 'മനുഷ്യ ജീവിതത്തിന് സുഖം വളർത്തുവാൻ വേണ്ടി ഒരു പാട്ടുകാരനെ അല്ലെങ്കിൽ കവിയെ അല്ലെങ്കിൽ ഏത് കലാകാരനായിക്കൊള്ളട്ടെ ബ്രഹ്‌മാവ്‌ ആയുധമായി ഉപയോഗിക്കുന്നു എന്ന് മാത്രമേയുള്ളു. ഇവിടെ ഈ ചെറുപ്പക്കാരന്റെ അഹങ്കാരപരമായ വാക്കുകൾ, "ജീവാതു ജീവിത സുഖത്തെ വളർത്തിടുന്നതിന് പകരം അതിന്റെ വളർച്ചക്ക് തടസ്സമായി മാറിയിരിക്കുകയാണ്. വിസി ബാലകൃഷ്‌ണ പണിക്കർ ജ്യോതിർഭ്രമത്താലുളാവാമൊലികൊണ്ടാണ് ആദ്യ സാഹിത്യഗീതികളകളുടെ ഉത്ഭവം എന്നും അതിന്റെ ഉദ്ദേശ്യം ജീവാതു ജീവിത സുഖത്തെ വളർത്താനാണ് എന്ന് ഓർമിക്കുമ്പോൾ. കുമാരനാശ്വൻ പറയുന്നു ആ വരദാനം കിട്ടിയവൻ നെഞ്ചത്ത് ആളിക്കത്തുന്ന വിനയത്തോടെ വേണം അതിന്റെ കാവൽക്കാരനായിരിക്കാൻ അല്ലാതെ പൗരുഷം കൊണ്ട് അതിനെ കാത്തു സൂക്ഷിക്കാനാവില്ല എന്ന്. തുടര്ന്നുള്ള വരികളിലെ ആശയം വായനക്കാരുടെ വായനക്കും ചിന്തക്കും വിടുന്നു . തമിഴിലെ, അടുത്ത ഇടയ്ക്ക് മൺമറഞ്ഞുപോയ എസ് . പി . ബാലസുബ്രമഹ്ണ്യത്തെ കുറിച്ച് വളരെ വിനയം ഉള്ള ഒരു ഗായകൻ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് . അതുപോലെ മുഹമ്മദ് റാഫിയെക്കുറിച്ചും. അവരുടെ ശരീരഭാഷയിലൂടെ നമ്മൾക്ക് അത് വായിച്ചെടുക്കുവാൻ കഴിയും . എന്നാൽ ആയിരകണക്കിന് ജനം പങ്കെടുത്ത യേശുദാസിന്റ് ഒരു ഗാനമേളയിൽ കാലാകാലങ്ങളായി അദ്ദേഹത്തിന്റ കൂടെ മൃദംഗം വായിച്ച ഒരു കലാകാരൻ ഏതോ ഒരു തെറ്റ് വരുത്തിയപ്പോൾ (ജനങ്ങൾ എത്രപേർ അത് തിരിച്ചറിഞ്ഞോ എന്തോ -എന്തായാലും എനിക്ക് മനസിലായില്ല ) പാട്ടുനിറുത്തുകയും , അത്രയും ജനങ്ങളുടെ നടുവിൽ അയാളെ ശകാരിക്കുകയും ചെയ്‍തതിന് ഞാൻ ദൃക് സാക്ഷിയാണ്. ഒരാൾ തെറ്റ് ചെയ്യുമ്പോൾ, അത് നമ്മളുടെ സുഹൃത്തായാൽപോലും, വിനയത്തോടെ ശരിയല്ല എന്ന് പറയാൻ കരുത്തുണ്ടാകണം. വായനക്കാരുടെ ചിന്തയ്ക്കായി താഴെ ചില കവിത ശകലങ്ങൾ വിട്ടിരിക്കുന്നു . ഇന്ന് ലോകം അഹങ്കാരത്താൽ ഭരിക്കപ്പെടുമ്പോൾ, കവികളും, കലാകാരന്മാരും, എഴുത്തുകാരും അവർക്ക് കിട്ടിയിരിക്കുന്ന വരദാനങ്ങൾ മനുഷ്യവർഗ്ഗത്തിന്റ ആകമാനമായ അഭിവൃദ്ധിക്ക് ഉപയോഗിച്ചില്ലായെങ്കിൽ. അതിനെ തിരിച്ചെടുക്കാനും, അതിന്റെ ധാതാവിന് കഴിയുമെന്ന് ഓർക്കുക . "ജ്യോതിർഭ്രമത്താലുളാവാമൊലികൊണ്ടിതാദ്യ സാഹിത്യഗീതികളകൾക്കുദയംവരുത്തി നേരായൂദിത്വരമൃദുസ്വരതാളമേള- ജീവാതു ജീവിത സുഖത്തെ വളർത്തിടുന്നു " (വിശ്വരൂപം -വി. സി. ബാലകൃഷ്ണപണിക്കർ ) "നമിക്കിലുയരാം നടുകില്‍ത്തിന്നാം നല്‍കുകില്‍ നേടീടാം നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ അടുത്തു നില്‍പ്പോരനുജനെ നോക്കാനക്ഷികളശില്ലാത്തോ- ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം" (പ്രേമസംഗീതം ഉള്ളൂർ )... വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക