കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു
OCEANIA
20-Oct-2020
OCEANIA
20-Oct-2020
മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിന് പ്രവാസി കേരള കോണ്‍ഗ്രസ് -എം ഓസ്‌ട്രേലിയായുടെ നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 ന് ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം റോഷി ആഗസ്റ്റിന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളുടെ അഭ്യര്‍ഥനയെ മാനിച്ച് കേരള കോണ്‍ഗ്രസിന്റെ കര്‍ഷകരക്ഷ, മതേതരത്വം, നവകേരളം എന്നീ ആശയങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കും എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതെന്ന് റോഷി അഗസ്റ്റിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പ്രഫ. എന്‍.ജയരാജ് എംഎല്‍എ മുഖ്യ പ്രഭാക്ഷണം നടത്തി. ദേശീയ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. സെബാസ്റ്റ്യന്‍ ജേക്കബ് (പ്രസിഡന്റ് വിക്ടോറിയ), മാത്യു തറപ്പേല്‍ (മുന്‍ നിയോജക മണ്ഡലം സെക്രട്ടറി പാലാ), മറ്റ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമാരായ ഷാജു ജോണ്‍, കെന്നടിപട്ടുമാക്കില്‍, സിബിച്ചന്‍ ജോസഫ്, ജിബിന്‍ സിറിയക്ക്, റോബിന്‍ ജോസ്, റെജി പാറയ്ക്കന്‍ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ട്രഷറര്‍ ജിന്‍സ് ജയിംസ് നന്ദി പറഞ്ഞു.
തോമസ് വാതപ്പള്ളി, ഐബി ഇഗ്‌നേഷ്യസ്, ടോജോ തോമസ്, ക്ലിസന്‍ ജോര്‍ജ്, ഷിനോ മാത്യു, ജോസി സ്റ്റീഫന്‍, ടേം പഴയമ്പള്ളില്‍, ഡേവിസ് ചക്കന്‍കുളം, ജോഷി ജോര്‍ജ് കുഴിക്കാട്ടില്‍, ജലേഷ് എബ്രഹാം, ജോജോ മാത്യു, ഹാജു തോമസ്, മജു പാലകുന്നേല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments