Image

ജര്‍മന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ മെര്‍ക്കലും എത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 08 June, 2012
ജര്‍മന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ മെര്‍ക്കലും എത്തി
ബര്‍ലിന്‍: മുന്‍ പ്രസിഡന്റ്‌ യൂലിയ തിമോഷെങ്കോയ്‌ക്കെതിരേ യുക്രെയ്‌ന്‍ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ച്‌ യൂറോ കപ്പ്‌ കാണേണ്‌ടെന്നു വച്ച പ്രമുഖ നേതാക്കളിലൊരാളാണ്‌ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. എന്നാല്‍, കളി കാണാന്‍ പോകില്ലെങ്കിലും, ജര്‍മന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ചാന്‍സലര്‍ അവരെ പ്രത്യേകം സന്ദര്‍ശിച്ചു.

പോര്‍ച്ചുഗലുമായാണ്‌ ജര്‍മനിയുടെ ആദ്യ ഗ്രൂപ്പ്‌ മത്സരം. ഇതു കാണാന്‍ എത്തില്ലെന്നു മെര്‍ക്കല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്‌ച വൈകിട്ടാണ്‌ ടീം അംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്‌ച നടത്തിയത്‌. കോച്ച്‌ ജോക്വിം ലോയ്‌ക്കൊപ്പം അത്താഴവും കഴിച്ചാണ്‌ പിരിഞ്ഞത്‌. ചാന്‍സലറുടെ സന്ദര്‍ശനം ടീമിനാകെ അഭിമാനവും പ്രചോദനവും പകരുന്നു എന്നു കോച്ച്‌.
ജര്‍മന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ മെര്‍ക്കലും എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക