Image

ജോസഫ് മാർത്തോമ്മ - മഹാനായ ക്രാന്തദർശിയും കാലജ്ഞാനിയുമായിരുന്നുവെന്ന് ബിഷപ്പ് സി.വി. മാത്യു

പി.പി.ചെറിയാൻ Published on 21 October, 2020
ജോസഫ് മാർത്തോമ്മ - മഹാനായ ക്രാന്തദർശിയും കാലജ്ഞാനിയുമായിരുന്നുവെന്ന്  ബിഷപ്പ് സി.വി. മാത്യു
ഹൂസ്റ്റൺ :- മലങ്കര മാർത്തോമ്മാ സഭയുടെ കാലം ചെയ്ത ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മഹാനായ ക്രാന്തദർശിയും അതതു സമയങ്ങളിൽ സഭയുടെ പ്രതികരണം കാലജ്ഞാനത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്തിരുന്ന കാലജ്ഞാനിയുമായിരുന്നുവെന്ന് ഇവാഞ്ചലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് സി.വി. മാത്യു അഭിപ്രായപ്പെട്ടു
ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ ആദിമുഖ്യത്തിൽ സംഘടിപ്പിച്ച ജോസഫ് മാർത്തോമ്മ അനുസ്മരണ സമ്മേളനത്തിൽ പ്രധാന അനുസ്മരണം നടത്തുകയായിരുന്നു ബിഷപ്പ്,
2014 മെയ് മാസം ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവ്വഹിച്ച ഐ.പി.എൽ ഇന്ന് ആഗോളാടിസ്ഥാനത്തിൽ സഭാ വ്യത്യാസമില്ലാതെ എല്ലാ ചൊവ്വാഴ്ചയും അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന അനുഗ്രഹ കൂടാരമായി മാറിയതിൽ പ്രത്യേകം കടപ്പെട്ടിരിക്കുനവെന്നും ആമുഖ പ്രസംഗത്തിൽ ഐ.പി എൽ കോ-ഓർഡിനേറ്റർ സി.വി. സാമുവേൽ പറഞ്ഞു.
മാരാമൺ കൺവൻഷനിൽ പ്രസംഗത്തിനായി എത്തിച്ചേരുന്ന സന്ദർഭങ്ങളിലെല്ലാം തിരുമേനിയുടെ സ്നേഹ വാൽസല്യങ്ങൾ ഏറ്റുവാൻ ഭാഗ്യം ലഭിച്ചിരുന്നതായി കൺവൻഷൻ പ്രാസംഗികനായ മാർട്ടിൻ അൽഫോൻസ്
പറഞ്ഞു.
സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരെ ചേർത്തുപിടിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും തിരുമേനി പ്രത്യേക താൽപ്പര്യമെടുത്തിരുന്നതായും തിരുമേനിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന സജൂല പാപ്പച്ചനച്ചൻ അനുസ്മരിച്ചു. 
സഭയിലെ സിനിയർ പടക്കാരനായ എം പി. യോഹന്നാൻ അച്ചൻ , മറിയാമ്മ അബ്രഹാം ന്യൂയോർക്ക്, ദീർഘ വർഷം തിരുമേനിയുമായി അടുത്ത സുഹൃദ് ബന്ധു സ്ഥാപിച്ചിരുന്ന ഷാജി രാമപുരം, റവ. കെ.ബി. കുരുവിള , അലൻ ജി ജോൺ, എം കെ ഫിലിപ്പ്, റവ.ഡോ.ഇട്ടിമാത്യൂസ്,  റവറന്റ് മനോജ് ഇടിക്കുള, ഐ.പി.എൽ കോ - ഓർഡിനേറ്റർ ടി.എ. മാത്യു, ഡോ.ജോർജ് വർഗീസ്, വൽസ മാത്യു, ജോസ് തോമസ് എന്നിവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. സഭാ സെകട്ടറി റവ.കെ.ജി.ജോസച്ചന്റെ പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക