Image

റീ ബില്‍ഡ് കേരള: പത്തനംതിട്ട ജില്ലയിലെ 687 വീടുകളില്‍ 545 വീടുകളുടേയും പണി പൂര്‍ത്തീകരിച്ചു

Published on 21 October, 2020
റീ ബില്‍ഡ് കേരള: പത്തനംതിട്ട ജില്ലയിലെ 687 വീടുകളില്‍ 545 വീടുകളുടേയും പണി പൂര്‍ത്തീകരിച്ചു

സംസ്ഥാന സര്ക്കാരിന്റെ റീ ബില്ഡ് കേരള പദ്ധതിയുടെ ഭാഗമായി 2018ലെ പ്രളയത്തില് പൂര്ണമായി തകര്ന്ന പത്തനംതിട്ട ജില്ലയിലെ 687 വീടുകളില് 545 വീടുകളുടേയും നിര്മാണം പൂര്ത്തീകരിച്ചു. 2018ലെ മഹാ പ്രളയത്തിന് ഇരയായ വീടുകള് പുനര്നിര്മിക്കുന്നതിന് സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന പദ്ധതിയാണ് റീബില്ഡ് കേരള. ഈ പദ്ധതിയുടെ ഭാഗമായി ജില്ലയില് ആകെ 687 വീടുകളാണ് നിര്മിക്കുക. സര്ക്കാര് പണം അനുവദിച്ച് ഗുണഭോക്താക്കള് നേരിട്ടും സ്പോണ്സര്മാര് മുഖേനയും റീബില്ഡ് പദ്ധതിയില് വീടുകള് നിര്മിക്കുന്നുണ്ട്.
മൂന്നു ഘട്ടങ്ങളിലായി 545 വീടുകള് ഇതിനോടകം തന്നെ ജില്ലയില് പൂര്ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ പണി വിവിധ ഘട്ടങ്ങളില് പുരോഗമിക്കുകയാണ്. അടൂര്, തിരുവല്ല, റാന്നി, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായാണ് നിര്മാണം നടന്നുവരുന്നത്. അടൂര് താലൂക്കില് 68 വീടുകളാണ് നിര്മിക്കുക. ഇവയില് 54 വീടുകള് പൂര്ത്തിയായി. തിരുവല്ല താലൂക്കില് 348 വീടുകളില് 275 വീടുകളുടെ പണി പൂര്ത്തീകരിച്ചു. റാന്നി താലൂക്കില് 76 വീടുകളില് 65 എണ്ണം പൂര്ത്തിയാക്കി. കോന്നി താലൂക്കില് 40 വീടുകളില് 29 എണ്ണം പൂര്ത്തിയായിക്കഴിഞ്ഞു. കോഴഞ്ചേരി താലൂക്കില് 146 ല് 117 വീടുകളുടെ പണി പൂര്ത്തീകരിച്ചു. മല്ലപ്പള്ളി താലൂക്കില് ആറ് വീടുകള് നിര്മിക്കുന്നതില് അഞ്ചെണ്ണം പൂര്ത്തിയായി.
റീബില്ഡ് കേരള പദ്ധതിയിലേക്ക് കോഴഞ്ചേരി താലൂക്കിലെ മെഴുവേലി ഗ്രാമപഞ്ചായത്തില് നിന്നും തോമസ് പി.ജേക്കബിന്റെയും ഭാര്യ മേരി തോമസിന്റെയും ഭൂമിയായ മൂന്നേകാല് ഏക്കര് ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു. ഈ ഭൂമിയില് ഇതിനോടകം തന്നെ ആറ് പേര്ക്ക് വീട് വച്ച് നല്കി. അതോടൊപ്പം കോഴഞ്ചേരി താലൂക്കിലെ ചെന്നീര്ക്കര വില്ലേജില് റവ. ഡോ. ഇടയില് ഇട്ടി ചെറിയ എബ്രഹാമിന്റെ 50 സെന്റ് ഭൂമി റീബില്ഡ് കേരള പദ്ധതിക്കായി ഉപയോഗിക്കാന് ജില്ലാ ഭരണകൂടത്തിന് കൈമാറുന്നതിനുള്ള നടപടികള് നടന്നു വരികയാണ്.
സഹകരണ വകുപ്പിന്റെ കെയര്ഹോം പദ്ധതി, മുത്തൂറ്റ് ഗ്രൂപ്പ്, വി.കെ.എല് ഗ്രൂപ്പ്, ചെങ്ങളം ഗ്രൂപ്പ്, ഫ്രീമേസോണിക് ട്രസ്റ്റ്, മല്ലേലില് ഫ്രീമേസണ്സ് ഗ്രൂപ്പ്, ജോയ് ആലുക്കാസ് ഗ്രൂപ്പ്, നീമ ബില്ഡേഴ്സ്, ഡോ. എം.എസ്. സുനില്, പോലീസ് പെന്ഷനേഴ്സ് അസോസിയേഷന്, എന്എസ്എസ്, കെ.ആര്.കെ.പി.എം ബി.എച്ച്.എസ് തുടങ്ങിയ സ്പോണ്സര്മാരുടെ സഹായത്തോടെ 211 വീടുകളാണ് ജില്ലയില് നിര്മിക്കുന്നത്. ഇവയില് 155 വീടുകളുടെ പണി പൂര്ത്തിയാക്കി. 58 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക