Image

കോവിഡ് 19: ജില്ലയില്‍ 832 പേര്‍ക്ക് രോഗമുക്തി

Published on 21 October, 2020
കോവിഡ് 19: ജില്ലയില്‍ 832 പേര്‍ക്ക് രോഗമുക്തി


നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 602 പേര്ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര് 51 പേര്
രണ്ട് ആരോഗ്യ പ്രവര്ത്തകര്ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില് 10,337 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 54,785 പേര്
മലപ്പുറം ജില്ലയില് ഇന്ന് (ഒക്ടോബര് 21) 832 പേര് വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായി. 33,374 പേരാണ് ജില്ലയില് രോഗമുക്തി നേടിയത്. അതേസമയം 668 പേര്ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില് 602 പേര് നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള് 51 പേര്ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ രണ്ട് ആരോഗ്യ പ്രവര്ത്തകര്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില് രണ്ട് പേര് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയവരും 11 പേര് വിവിധ വിദേശ രാജ്യങ്ങളില് നിന്നെത്തിയവരുമാണ്.
നിരീക്ഷണത്തില് 54,785 പേര്
54,785 പേരാണ് ഇപ്പോള് ജില്ലയില് നിരീക്ഷണത്തിലുള്ളത്. 10,337 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില് നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 469 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളില് 1,133 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര് വീടുകളിലും കോവിഡ് കെയര് സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില് നിന്ന് പരിശോധനക്കയച്ച 2,37,917 സാമ്പിളുകളില് 5,263 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 192 പേരാണ് കോവിഡ് ബാധിതരായി ജില്ലയില് മരണമടഞ്ഞത്.
ജില്ലാതല കണ്ട്രോള് സെല് നമ്പറുകള്: 0483 2737858, 2737857, 2733251, 2733252, 2733253.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക