Image

സി. എം. എസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന സ്കോളർഷിപ് പരിപാടി ഉദ്ഘാടനം ഒക്ടോബർ 24 ശനി രാവിലെ 9:30

Published on 21 October, 2020
സി. എം. എസ്  കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന സ്കോളർഷിപ്  പരിപാടി ഉദ്ഘാടനം ഒക്ടോബർ  24 ശനി രാവിലെ  9:30
കോട്ടയം സി. എം. എസ്  കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാസൗഹൃദം യു . എസ്  ചാപ്റ്റർ  ആരംഭിക്കുന്ന സ്കോളർഷിപ്  പരിപാടിയുടെ  ഔപചാരിക  ഉദ് ഘാടനം  ഒക്ടോബർ  24 ശനിയാ ഴ്ച  രാവിലെ  9 .30  am EST  (7  pm IST) ZOOM Session ൽ നടത്തപ്പെടുന്നു. യുണൈറ്റഡ്  നേഷൻസ്  അക്കാഡമിക്  ഇമ്പാക്ട്  ചീഫ് രാമു  ദാമോദരൻ  IFS  മുഖ്യ  പ്രഭാഷണം നടത്തുന്നതാണ് . സി.എം.എസ്  കോളജ് മുൻ വൈസ് പ്രിൻസിപ്പലും  സി. എസ് . ഐ  സിനഡ് മുൻ ജനറൽ സെക്രട്ടറിയുമായ  പ്രൊഫ.  ജോർജ് കോശി ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും.

ഈ  വർഷം  ഗ്രാഡുവേറ്റ് / പോസ്റ്റ് ഗ്രാഡുവേറ്റ്  കോഴ്സ് കളിൽ  അഡ്മിഷൻ നേടുന്ന  25  വിദ്യാർത്ഥികൾക്ക് 20000 രൂപയുടെ  സ്കോളർഷിപ്പുകളാണ്  നൽകുന്നത്. സമർത്ഥരും  സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളെ  തിരഞ്ഞെടുത്തായിരിക്കും   സ്‌ക്‌ളർഷിപ്പുകൾ  നൽകുക. അമേരിക്കയിലും കാനഡയിലും ഉള്ള  പൂർവ്വവിദ്യാര്ഥികളാണ്  ഇവ  സ്പോൺസർ  ചെയ്യുന്നത്.

പ്രിൻസിപ്പൽ  ഡോ. വർഗീസ് ജോഷ്വ,  പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. സ്കോളർഷിപ്  സ്പോൺസർ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്നതുമാണ്.

ZOOM Meeting  ID  835 7535  3074

കൂടുതൽ വിവരങ്ങൾക്ക്   പ്രസിഡന്റ്  പ്രൊഫ. സണ്ണി മാത്യൂസ്    201 736-8767, sunnymat101@yahoo.com

സെക്രട്ടറി കോശി ജോർജ്  718-314-817, koshygeorge47@gmail.com

ട്രഷറർ ഡോ. ടി.വി. ജോൺ  732-829-9238, tvjohn2020@gmail.com

എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക