Image

25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു

Published on 22 October, 2020
25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു

കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. 


എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വീട് അളക്കുന്നതിന് നിര്‍ദേശം നല്‍കിയത്.


അതേസമയം, കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴി വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആക്‌ട് പ്രകാരമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു.


2013-2014 കാലയളവില്‍ കണ്ണൂര്‍ അഴിക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിനായി കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്.


 എംഎല്‍എ കോഴ വാങ്ങിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയില്‍ ലീഗ് നേതാക്കളില്‍ നിന്ന് ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക