Image

ഇറ്റലിയിലെ വന്‍ നഗരങ്ങളില്‍ സ്ഥിതി നിയന്ത്രണാതീതം

Published on 22 October, 2020
 ഇറ്റലിയിലെ വന്‍ നഗരങ്ങളില്‍ സ്ഥിതി നിയന്ത്രണാതീതം


റോം: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഇറ്റലിയിലെ വന്‍ നഗരങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതായി ആരോഗ്യരംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്.

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനയ്യായിരത്തിനു മുകളിലെത്തിക്കഴിഞ്ഞു. മിലാന്‍, നേപ്പിള്‍സ്, റോം എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും ആശങ്കാജനകമായിരിക്കുന്നത്.

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 15,199 കോവിഡ് രോഗികളുടെ എണ്ണം പുതിയ റിക്കാര്‍ഡാണ്. ഒറ്റ ദിവസം 127 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടു മുന്‍പത്തെ ദിവസം ഇത് 89 മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക