Image

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചു

Published on 22 October, 2020
 ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചു


കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് ആഭ്യന്തരമന്ത്രി അനസ് അല്‍ സാലെഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഉഭയ കക്ഷി ബന്ധങ്ങളും അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തി പ്പെടുത്തുവാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

കുവൈറ്റ് ഭരണകൂടം ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന സ്വീകരണത്തിനു സിബി ജോര്‍ജ് നന്ദി പറഞ്ഞു .

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക