Image

യൂ എസ് ഇലക്ഷൻ 2020' - അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടേറിയ ചർച്ച ശനിയാഴ്ച പ്രവാസി ചാനലിൽ

Published on 23 October, 2020
യൂ എസ് ഇലക്ഷൻ 2020' - അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടേറിയ ചർച്ച ശനിയാഴ്ച പ്രവാസി ചാനലിൽ
ലോകജനത ഒട്ടാകെ  ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചു  ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി 'പ്രവാസികളുടെ സ്വന്തം ചാനലായ' പ്രവാസി ചാനൽ ഒക്ടോബർ 24  ശനിയാഴ്‌ച വൈകുന്നേരം ന്യൂ യോർക്ക് ടൈം എട്ടു മണിക്ക്  ചർച്ച സംഘടിപ്പിക്കുന്നു 'യൂ എസ് ഇലക്ഷൻ 2020'.

റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ചു  ഫിലാഡൽഫിയയിൽ നിന്നുള്ള പ്രമൂഖ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി വിൻസെന്റ് ഇമ്മാനുവേലും, ഡെമോക്രാറ്റിക്‌ പാർട്ടിക്കായി ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോൺ സക്കറിയയും ചർച്ചയിൽ പങ്കെടുക്കും.  പ്രവാസി ചാനലിന്റ വാർത്ത അവതാരകനും, മാധ്യമ പ്രവർത്തകനുമായ ജിനേഷ് തമ്പി ആണ് മോഡറേറ്റർ.

ട്രംപും , ബൈഡനും വാശിയേറിയ പോരാട്ടത്തിൽ കൊമ്പുകോർക്കുന്ന  അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറെ ജനശ്രദ്ധ നേടിയതും, സുപ്രധാന വിഷയങ്ങളുമായ ട്രംപ് ഭരണകൂടം കോവിഡ് മഹാമാരിയെ നേരിടാൻ അവലംബിച്ച രീതി , അമേരിക്കൻ  സമ്പദ്‌ഘടന, തൊഴിലില്ലായ്‌മ ,ലോകരാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയുമായുള്ള    നയതന്ത്ര ബന്ധം  ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ച്   റിപ്പബ്ലിക്കൻ , ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കാഴ്ചപ്പാടുകളും   വിലയിരുത്തലും  ആസ്പദമാക്കിയായിരിക്കും ചർച്ച

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷർക്കായി തത്സമയ സംപ്രേക്ഷണം കൂടാതെ, ഫേസ്ബുക് ലൈവും, ഓൺലൈൻ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു.  ഓൺലൈൻ ആയി www.pravasichannel.com, കൂടാതെ 'ഈമലയാളി' www.emalayalee.com  വെബ്‌സൈറ്റിൽ കൂടിയും, ചൈത്രം ടി വി,  വേൾഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളിൽ കൂടിയും ഇനി മുതൽ പ്രവാസി ചാനൽ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക