Image

നിഷ ശർമ യുഎസ് പ്രതിനിധി സഭാ റിപ്പബ്ലിക്കൻ സ്ഥാനാർഥി

പി.പി.ചെറിയാൻ Published on 23 October, 2020
നിഷ ശർമ യുഎസ് പ്രതിനിധി സഭാ റിപ്പബ്ലിക്കൻ സ്ഥാനാർഥി
കലിഫോർണിയ ∙ നവംബർ 3ന് നടക്കുന്ന അമേരിക്കൻ പൊതുതിരഞ്ഞെടുപ്പിൽ കലിഫോർണിയ  11th  കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ യ  11th  കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഇന്ത്യൻ അമേരിക്കൻ നിഷ ശർമ മത്സരിക്കുന്നു. നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാർക്ക് ശൗലിനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കുന്നതിനുള്ള സജീവ പ്രവർത്തനത്തിലാണ് നിഷയും,  ടീമംഗങ്ങളും.
പഞ്ചാബിൽ നിന്നും 16–ാം വയസ്സിലാണ് നിഷ അമേരിക്കയിലെത്തുന്നത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആന്റ് അകൗണ്ടിങ്ങിൽ ബിരുദമെടുത്താണ് അമേരിക്കയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തിയിരുന്ന നിഷ, ട്രംപ് റിപ്പബ്ലിക്കൻ  നോമിനിയായി 2016 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ റിപ്പബ്ലിക്കൻ അനുഭാവിയായി മാറിയത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ  ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിച്ചതു അമേരിക്കൻ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണെന്നാണ്  നിഷ വിശ്വസിക്കുന്നത്. അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമാക്കുകയും മുൻഗാമികൾ തുടങ്ങിവെച്ച നിരവധി യുദ്ധങ്ങൾ ഒഴിവാക്കുകയും, അമേരിക്കയെ ഔന്ന്യത്യങ്ങളിലേക്ക് എത്തികയും  ചെയ്ത ട്രംപിന് പിന്തുണ നൽകുക എന്നതാണ് യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് നിഷ പറയുന്നു.
ബിസിനസ് രംഗത്ത് കഴിവുതെളിയിച്ച, സിവിൽ സൊസൈറ്റി ലീഡറായ നിഷയെ വിജയിപ്പിക്കുന്നതിന് പ്രതിജ്ഞയെടുത്ത് ഇന്ത്യാക്കാർ ഉൾപ്പെടെ നിരവധി വളണ്ടിയർമാരാണ് രംഗത്തെത്തിയിരിക്കുന്നത്.
നിഷ ശർമ യുഎസ് പ്രതിനിധി സഭാ റിപ്പബ്ലിക്കൻ സ്ഥാനാർഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക