Image

നാല് ദിവസം കൊണ്ട് ആമസോണും ഫ്ളിപ്‍കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പന

Published on 23 October, 2020
നാല് ദിവസം കൊണ്ട് ആമസോണും ഫ്ളിപ്‍കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പന

ദില്ലി: ഫെസ്റ്റിവല്‍ സെയിലിലൂടെ നാല് ദിവസം കൊണ്ട് രാജ്യത്തെ ഇ കൊമേഴ്സിംഗ് കമ്ബനികള്‍ നേടിയത് 35,400 കോടി രൂപ. ഇതില്‍ ആമസോണും ഫ്ളിപ്‍കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പനയാണ്. ഏകദേശം ആറ് കോടിയോളം ഉപഭോക്താക്കളാണ് ഓണ്‍ലൈനിലൂടെ വിവിധ കമ്ബനികളുടെ ഉത്പന്നങ്ങള്‍ സ്വന്തമാക്കിയത്.


മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്ബനികള്‍ കൂടുതല്‍ വിറ്റഴിച്ചത്. ആമസോണില്‍ ഇലക്‌ട്രോണിക്സ്, ഫാഷന്‍ വിഭാഗങ്ങളില്‍ മികച്ച വില്പന നടന്നു. മൊബൈല്‍ ഫോണ്‍ വാങ്ങിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഫാഷന്‍, ഇലക്‌ട്രോണിക്സ്, ഹോം ഫര്‍ണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാര്‍ട്ടില്‍ കൂടുതല്‍ വില്പന നടന്നത്.


ഓരോ സെക്കന്‍ഡിലും 110 ഓര്‍ഡര്‍ പ്ലെയ്സ്‌മെന്റുകള്‍ വീതം പ്ലാറ്റ്‌ഫോമിന് ലഭിച്ചു. 40,000 ബ്രാന്‍ഡുകളില്‍നിന്നായി 1.6 കോടി ഫാഷന്‍ ഉത്പന്നങ്ങള്‍ 1,500 പുതിയ നഗരങ്ങളിലുള്ള ഉപഭോക്താക്കളിലായി എത്തി. പ്ലാറ്റ്ഫോം സന്ദര്‍ശകരില്‍ 52 ശതമാനവും ചെറു പട്ടണങ്ങളില്‍നിന്നുള്ളവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക