Image

അമ്മു സക്കറിയ രചിച്ച "അമ്മ മനസ്സ്" പുസ്തകം പ്രകാശനം നവംബര്‍ എട്ടിന്

Published on 23 October, 2020
അമ്മു സക്കറിയ രചിച്ച "അമ്മ മനസ്സ്" പുസ്തകം പ്രകാശനം നവംബര്‍ എട്ടിന്
അറ്റ്‌ലാന്റ: അമ്മ (അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍) എക്‌സിക്യൂട്ടീവ് മെംബറും  പ്രശസ്ത കവിയിത്രിയുമായ  അമ്മു സക്കറിയയുടെ കവിതാ സമാഹാരം "അമ്മ മനസ്സ്' എന്ന പുസ്തകം, നവംബര്‍ എട്ടാം തീയതി കേരളപിറവിയോടനുബന്ധിച്ച്  നടത്തുന്ന ചടങ്ങില്‍ വെച്ച് പ്രകാശനം നടത്താന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി  തീരുമാനിച്ചു.

കാലത്തിന്റെ കുത്തിയൊഴുക്കില്‍ ജീവിതം മാറി മറിയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ മായാതെ മങ്ങാതെ നിഴലിച്ച ഓര്‍മ്മളുടെ ഒരു പ്രതിഫലനമാണ് "അമ്മ മനസ്സ്'. ഗ്രഹാതുരത്തിന്റെയും ,സ്വപ്നങ്ങളുടെയും, നഷ്ട സ്വപ്നങ്ങളുടെയും, ഒരിക്കലും മരിക്കാത്ത സ്‌നേഹനിര്‍ഭരമായ ഓര്‍മ്മകളുടെ പട്ടുനൂലില്‍ കോര്‍ത്തെടുത്തിരിക്കുന്ന ഈ കവിതകള്‍ ആസ്വാദകരെ അനുഭൂദിയിലേക്ക് നയിക്കും. ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള ഈ കവിതകള്‍ വായനക്കാരെ മറ്റൊരു ലോകത്തിലേക്ക് ആനയിക്കും.

ഈ പുസ്തകം വായിക്കാന്‍ താത്പര്യമുള്ളവര്‍ 770 882 6753 എന്ന നമ്പരില്‍ ബന്ധപ്പെടുക


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക