Image

കലാസാംസ്‌കാരിക സംഘടന ആര്‍ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ 'ദി ഫോര്‍ത് എസ്‌റ്റേറ്റ് ' പ്രവാസി ചാനലില്‍ തത്സമയം!

Published on 24 October, 2020
കലാസാംസ്‌കാരിക സംഘടന ആര്‍ട് ലവേഴ്‌സ്  ഓഫ് അമേരിക്കയുടെ  'ദി ഫോര്‍ത് എസ്‌റ്റേറ്റ് ' പ്രവാസി ചാനലില്‍ തത്സമയം!
അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ആര്‍ട് ലവേഴ്‌സ്  ഓഫ് അമേരിക്കയുടെ (Ae) 64ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരളാ സോഷ്യല്‍ ഡയലോഗ്‌സ് സീരീസിന്റെ രണ്ടാം സെഷന്‍ 'ദി ഫോര്‍ത് എസ്‌റ്റേറ്റ് ' എന്ന സംവാദ പരിപാടി ഒക്ടോബര്‍ 24 ശനിയാഴ്ച രാവിലെ ന്യുയോര്‍ക്ക് ടൈം 11:30 മുതല്‍ പ്രവാസി ചാനലില്‍ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.  അമേരിക്കന്‍ മലയാളികളുടെ ദിനപത്രം ഇമലയാളീയിലും പ്രവാസി ചാനല്‍ ലഭ്യമാണ്.

വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പുരോഗമനപരമായ  ചിന്തകള്‍കൊണ്ടും നോര്‍ത്തമേരിക്കാന്‍ മലയാളി സമൂഹത്തില്‍ നിറ സാന്നിധ്യമായി മാറിയ അലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പരിപാടിയില്‍ എല്ലാ കലാസ്‌നേഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷര്‍ക്കായി തത്സമയ സംപ്രേക്ഷണം കൂടാതെ, ഫേസ്ബുക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു.  ഓണ്‍ലൈന്‍ ആയി www.pravasichannel.com, കൂടാതെ 'ഈമലയാളി' www.emalayalee.com  വെബ്‌സൈറ്റില്‍ കൂടിയും, ചൈത്രം ടി വി,  വേള്‍ഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളില്‍ കൂടിയും ഇനി മുതല്‍ പ്രവാസി ചാനല്‍ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക