Image

വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: അര്‍മ ലാബ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

Published on 24 October, 2020
വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: അര്‍മ ലാബ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

വ്യാജ കോവിഡ് പരിശോധനാ ഫലം നല്‍കിയ വളാഞ്ചേരി അര്‍മ ലാബിന്റെ നടത്തിപ്പുകാരന്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി സ്വദേശി സജീദിനെയാണ് വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കൂട്ടുപ്രതി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസും അറസ്റ്റിലായിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി സുനില്‍ സാദത്ത് ഒളിവിലാണ്.


വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി അരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്ബിളുകള്‍ ശേഖരിച്ച്‌ അയക്കുകയും അവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അര്‍മ ലാബ് ചെയ്തിരുന്നത്. 


ലാബ് ശേഖരിച്ച 2500 പേരുടെ സാമ്ബിളുകളില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് ചുരുങ്ങിയ എണ്ണം മാത്രമേ അയച്ചുള്ളൂ. ഒരാളുടെ പരിശോധനക്ക് ഈടാക്കിയത് 2750 രൂപ വീതമാണ്

അര്‍മ ലാബില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക