Image

ഒക്ടോബർ 25 രാഷ്ട്രത്തിനു വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുന്ന ദിവസമായി വേർതിരിക്കണം : ഫ്രാങ്ക്ളിൻ ഗ്രഹാം

പി.പി.ചെറിയാൻ Published on 24 October, 2020
ഒക്ടോബർ 25 രാഷ്ട്രത്തിനു വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുന്ന ദിവസമായി വേർതിരിക്കണം : ഫ്രാങ്ക്ളിൻ ഗ്രഹാം
വാഷിംഗ്ടൺ: - അമേരിക്ക ഇന്നനുഭവിക്കുന്ന അതിസങ്കീർണ്ണമായ വിഷയങ്ങളിൽ ദൈവീക ഇടപെടൽ അനിവാര്യമാണെന്നും അതിനായി ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നും ഒക്ടോബർ 25 ഞായറാഴ്ച ക്രൈസ്തവ വിശ്വാസികൾ ഉപവാസത്തിനും പ്രാർത്ഥനയ്ക്കുമായി മാറ്റിവെക്കണമെന്നും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസ്സിയേഷൻ പ്രസിഡന്റും സി.ഇ. ഒ യുമായ ഫ്രാങ്ക്ളിൻ ഗ്രഹാം അഭ്യർത്ഥിച്ചു.
മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ബഹുഭൂരിപക്ഷ ജനവിഭാഗം ഭാവി എന്തായിരിക്കും എന്ന  വേവലാതിപ്പെടുന്നവർ, വംശീയ അക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിൽ ആശങ്കാകുലരായ ന്യൂനപക്ഷം, ഇതിനു പരിഹാരം കണ്ടെത്തണമെങ്കിൽ അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
ഒക്ടോബർ 25 ഞായറാഴ്ച വ്യക്തികളായി, കുടുംബങ്ങളായി , ദേവാലയങ്ങളായി പ്രാർത്ഥനയിൽ പങ്കു ചേരണമെന്ന് ഫ്രാങ്ക്ളിൻ അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ ശോഭന ഭാവി നോക്കിക്കാണുന്നത് ഇന്നതെ യുവതലമുറയിലൂടെയാണ്. ഇന്ന് നിലവിലിരിക്കുന്ന സാഹചര്യങ്ങൾ മക്കളേയും കൊച്ചുമക്കളേയും ദേശസ് നേഹത്തിൽ നിന്നും അകറ്റി കളയുന്നതിന് അനുവദിച്ചു കൂടാ. ഗ്രഹാം പറഞ്ഞു.
നവംബർ 3 - ന് നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തുടർ ഭരണം, നന്മയും ഭാവിയും ശോഭനമാക്കുമെന്ന് ഉറപ്പുളള കരങ്ങളിൽ എത്തിച്ചേരണം.
കഴിഞ്ഞ മാസം ഫ്രായിൽ ആഹ്വാനം ചെയ്തതനുസരിച്ച് വാഷിംഗ്ടൺ ഡി സിയിൽ നടത്തിയ പ്രർത്ഥനയിൽ ആയിരക്കണക്കിന് ആളുകളാണ് സമർപ്പണബോധത്തോടെ പങ്കെടുത്തത്.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് ഏറ്റം മൂർച്ചയേറിയ ആയുധം പ്രാർത്ഥന മാത്രമാണെന്നു ഗ്രഹാം പറഞ്ഞു.
ഒക്ടോബർ 25 രാഷ്ട്രത്തിനു വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുന്ന ദിവസമായി വേർതിരിക്കണം : ഫ്രാങ്ക്ളിൻ ഗ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക