Image

10 കോടി കോവിഡ് പരിശോധനകള്‍ എന്ന നേട്ടം കടന്ന് ഇന്ത്യ

Published on 24 October, 2020
10 കോടി കോവിഡ് പരിശോധനകള്‍ എന്ന നേട്ടം കടന്ന് ഇന്ത്യ


ന്യൂഡല്‍ഹി : 10 കോടി കോവിഡ് പരിശോധനകള്‍ എന്ന നേട്ടം കടന്ന് ഇന്ത്യ. 2020 ജനുവരി മുതല്‍ കോവിഡ് -19 പരിശോധനകളില്‍ ഇന്ത്യ ഗണ്യമായ വര്‍ധനയാണ് കാണിക്കുന്നത്. നിലവിലെ കണക്കനുസരിച്ച്‌ ആകെ പരിശോധനകള്‍ 10 കോടി (10,01,13,085) എന്ന നേട്ടം പിന്നിട്ടു.


കഴിഞ്ഞ 24 മണിക്കൂറിനിടെ 14,42,722 ടെസ്റ്റുകള്‍ എന്ന നേട്ടവും രാജ്യം സ്വന്തമാക്കി.


രാജ്യത്തൊട്ടാകെയുള്ള രണ്ടായിരത്തോളം ലാബുകളുടെയും കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്മെന്റുകളുടെയും സഹകരണത്തോടെയാണ് പ്രതിദിനം 15 ലക്ഷത്തിലധികം സാമ്ബിളുകള്‍ പരിശോധിക്കാവുന്ന നിലയിലേയ്ക്ക് രാജ്യം എത്തിയത്.


1122 ഗവണ്‍മെന്റ് ലബോറട്ടറികളും 867 സ്വകാര്യ ലബോറട്ടറികളും ഉള്‍പ്പെടെ 1989 പരിശോധനാലാബുകളാണു രാജ്യത്തുള്ളത്.

സമഗ്രമായ പരിശോധന നടക്കുമ്ബോഴും ദേശീയതലത്തില്‍ രോഗസ്ഥിരീകരണ നിരക്ക് കുറയുകയാണ്. രോഗവ്യാപനത്തോത് കുറഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആകെ പരിശോധന 10 കോടി പിന്നിട്ടപ്പോള്‍ രോഗസ്ഥിരീകരണ നിരക്ക് 7.75% ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക