മുംബൈ : മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് . ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. എന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നു. പോസിറ്റീവാണ്. ഐസൊലേഷനിലാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരുന്നുകള്‍ കഴിക്കുകയും , ചികിത്സ നടത്തുകയും ചെയ്യും.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാന്‍ അധ്വാനിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ വിശ്രമിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ട്വീറ്റ് ചെയ്തു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ ചുമതല വഹിക്കുന്നത് ഫഡ്നാവിസാണ്.