Image

സ്ത്രീ തടവുകാരെ പൂര്‍ണനഗ്‌നരാക്കി'; ജയില്‍ അധികൃതര്‍ മദ്യ ലഹരിയില്‍; യുവതിയുടെ വെളിപ്പെടുത്തല്‍

Published on 24 October, 2020
സ്ത്രീ തടവുകാരെ പൂര്‍ണനഗ്‌നരാക്കി'; ജയില്‍ അധികൃതര്‍ മദ്യ ലഹരിയില്‍; യുവതിയുടെ വെളിപ്പെടുത്തല്‍
തൃശൂര്‍: ജയില്‍ അധികൃതര്‍ എപ്പോഴും മദ്യലഹരിയിലായിരുന്നു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ മറ്റു തടവുകാര്‍ക്കു കാണാവുന്നവിധം പൂര്‍ണനഗ്‌നരാക്കി നിര്‍ത്തി. എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചു. ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ  മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ. കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണ കാലയളവില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്. പിറ്റേന്ന് ആശുപത്രിയില്‍ മരിച്ചു. മര്‍ദനത്തിനു സാക്ഷിയായിരുന്നു സുമയ്യ. "അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത്' എന്ന് ഷെമീറിനെയും കൂട്ടുപ്രതികളെയും കൈമാറുമ്പോള്‍ പൊലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും "ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ' എന്നു ചോദിച്ചു  മര്‍ദിച്ചതായും അവര്‍ പറഞ്ഞു.

സുമയ്യ പറയുന്നത്: പൊലീസല്ല മര്‍ദിച്ചത് എന്നതിനു തെളിവു തരാന്‍  ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. മര്‍ദന വിവരം പുറത്തു പറയാതിരിക്കാന്‍ സഹതടവുകാരെക്കൊണ്ടു തല്ലിക്കുമെന്നു ജയില്‍ ജീവനക്കാരികള്‍ ഭീഷണിപ്പെടുത്തി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക