Image

എല്ലാവരും മാസ്ക് ധരിച്ചാൽ 130,000 ജീവൻ രക്ഷിക്കാനാകുമെന്ന് പഠനം

അജു വാരിക്കാട് Published on 25 October, 2020
എല്ലാവരും മാസ്ക് ധരിച്ചാൽ 130,000 ജീവൻ രക്ഷിക്കാനാകുമെന്ന്  പഠനം
 2021 ഫെബ്രുവരി വരെ സാർവത്രികമായ മാസ്ക് ധാരണം തുടരാനാകുമെങ്കിൽ കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് 130,000 അമേരിക്കൻ ജീവൻ രക്ഷിക്കാനാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു 

നേച്ചർ മെഡിസിൻ ജേണലിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടിൽ, അമേരിക്കയിലെ ഫാൾ സീസണും ശൈത്യകാലത്തും സംഭവിക്കാനിടയുള്ള നിരവധി സാഹചര്യങ്ങളെ മാതൃകയാക്കുന്നു, സാമൂഹിക അകലം, മുഖം മറയ്ക്കൽ മാൻഡേറ്റുകൾ എന്നിവ പോലുള്ള സുരക്ഷാ നടപടികൾ സംസ്ഥാനങ്ങൾ ഇരട്ടിയാക്കിയാൽ എങ്ങനെ ആയിരിക്കും- അല്ലെങ്കിൽ ലഘുകരിച്ചാൽ എങ്ങനെയായിരിക്കും എന്നതിനെ പറ്റി പഠനറിപ്പോർട്ടിൽ പറയുന്നു.  

 സെപ്റ്റംബർ 22 നും ഫെബ്രുവരി അവസാനത്തിനും ഇടയിൽ 95 % ആളുകൾ പൊതു ഇടങ്ങളിൽ പൂർണ്ണ സമയം മാസ്ക് ധരിച്ചാൽ കൊറോണ വൈറസ് സംബന്ധമായ മരണങ്ങളിൽ നിന്ന് 85,284 നും 170,867 നും ഇടയിൽ ആളുകളെ രക്ഷിക്കാനാകുമെന്ന് ശാസ്ത്രലോകം ചൂണ്ടികാണിക്കുന്നു. 

ഇനി വെറും 85 ശതമാനം ആളുകൾ മാത്രമേ പൊതു ഇടങ്ങളിൽ പൂർണ്ണസമയം മാസ്ക് ധരിക്കുന്നുള്ളുവെങ്കിൽ പോലും 95,814 പേരുടെ ജീവൻ രക്ഷിക്കാനാകും എന്നാണ് അവർ പറയുന്നത്. 

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ COVID-19 ഫോർകാസ്റ് ടീം നടത്തിയ ഗവേഷണം ഫെബ്രുവരി 1 മുതൽ സെപ്റ്റംബർ 21 വരെയുള്ള കേസ്, മരണ ഡാറ്റ, പരിശോധനാ നിരക്കുകൾ, മാസ്ക് ഉപയോഗം, സെൽഫോൺ ഡാറ്റ, എന്നിവയുടെ മോഡലുകൾ അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ കണ്ടെത്തലുകൾ “ഒരു പുതിയ ദിശാബോധം” ആയിരിക്കുമെന്ന് പകർച്ചവ്യാധി വിദഗ്ധർ കരുതുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക