Image

അരുത്, ഓർമ്മകൾ അയവിറക്കരുത് (കവിത-സുരേഷ് നാരായണൻ)

Published on 25 October, 2020
അരുത്, ഓർമ്മകൾ അയവിറക്കരുത് (കവിത-സുരേഷ് നാരായണൻ)
പലായനത്തിന്റ പാതകളിലെവിടെയോ  
നിൻറെയോർമ്മകൾ
എന്നെ പിന്നിൽ നിന്നും തള്ളിയിട്ടു.

മുഖമടച്ചു വീണതും ഓർമ്മകളുടെ
പൊടിയുയർന്നു.

'കവിളുകളിൽ തഴമ്പൂ വീണു,
ഇനി കഴുത്തിലേക്കിറങ്ങിയാലോ?'
എന്നൊരു കുസൃതിച്ചോദ്യം
തലച്ചോറിലെ കോശങ്ങൾ തപ്പിയെടുത്തു.

നീ കാണാത്ത
മണക്കാത്ത
ഉമ്മ വയ്ക്കാത്ത
ഒരവയവം പോലെ  
ഞാൻ മരണം കാത്തുകിടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക