Image

ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസില്‍ സ്ത്രീകളെ ഹോം ഗാര്‍ഡുകളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published on 25 October, 2020
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസില്‍ സ്ത്രീകളെ ഹോം ഗാര്‍ഡുകളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. അതിനുപുറമേ മുപ്പതുശതമാനം വനിതാസംവരണവും ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

'അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചത്' - മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക