Image

ശസ്ത്രക്രിയ സമ്ബൂര്‍ണ്ണ വിജയം; കപില്‍ ദേവ് ആശുപത്രി വിട്ടു

Published on 25 October, 2020
ശസ്ത്രക്രിയ സമ്ബൂര്‍ണ്ണ വിജയം; കപില്‍ ദേവ് ആശുപത്രി വിട്ടു

ഡല്‍ഹി: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ് ആശുപത്രി വിട്ടു. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സുഹൃത്തും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു.


കപില്‍ ദേവ് ഡോക്ടറോടൊപ്പം നില്‍ക്കുന്ന ചിത്രവും ശര്‍മ്മ പുറത്തു വിട്ടു. നെഞ്ചു വേദനയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 62 കാരനായ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക