Image

പോളണ്ടില്‍ കോടതി ഗര്‍ഭഛിദ്രത്തിന് നിരോധനം

Published on 25 October, 2020
 പോളണ്ടില്‍ കോടതി ഗര്‍ഭഛിദ്രത്തിന് നിരോധനം


വാഴ്‌സോ: ജന്മനാ വൈകല്യം സംഭവിക്കുമെന്നുള്ള കാരണത്താല്‍ ഗര്‍ഭം അലസിപ്പിക്കുവാന്‍ അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചു. എല്ലാവരുടെയും ജീവന്‍ സംരക്ഷിക്കണമെന്ന അടിസ്ഥാന തത്വം 1993 ലെ ഗര്‍ഭഛിദ്ര നിയമത്തില്‍ പാലിക്കപ്പെടുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ കോടതിയുടെ വിധി.

പ്രതിവര്‍ഷം പതിനായിരക്കണക്കിന് സ്ത്രീകള്‍ ഗര്‍ഭഛിദ്രത്തിനായി വിദേശത്തേക്ക് പോകുന്നുണ്ട്. എന്നാല്‍ ഗര്‍ഭപിണ്ഡത്തിന്റെ തകരാറുള്ള കേസുകളില്‍ അലസിപ്പിക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ പരമോന്നത കോടതി വിധിച്ചു. രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ ഇതിനകം തന്നെ യൂറോപ്പിലെ കര്‍ശനമായ ഒന്നായിരുന്നുവെങ്കിലും ഭരണഘടനാ ട്രൈബ്യൂണലിന്റെ വിധി അര്‍ഥമാക്കുന്നത് മൊത്തം നിരോധനമാണ്. തീരുമാനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, ബലാത്സംഗമോ വ്യഭിചാരമോ അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തിന് അപകടമുണ്ടെങ്കിലോ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കൂ.

അതേസമയം നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കരുതെന്ന് അവകാശ സംഘടനകള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക