Image

നീലനിശീഥിനി നിന്‍ മണിമേടയില്‍ (ഗാനങ്ങള്‍ വരകളിലൂടെ 13 - ദേവി)

ദേവി Published on 26 October, 2020
നീലനിശീഥിനി നിന്‍ മണിമേടയില്‍ (ഗാനങ്ങള്‍ വരകളിലൂടെ 13 - ദേവി)
വിരഹത്താല്‍ നോവുന്ന പുരുഷമനസ്സിന്റെ നിദ്രാവിഹീനമായ ഗദ്ഗദങ്ങളുടെ വാതില്‍ തുറന്നിട്ട പ്രശസ്തമായ ഗാനം.

സി. ഐ.ഡി .നസീര്‍ എന്ന സിനിമയ്ക്കുവേണ്ടി   എം. കെ. അര്‍ജ്ജുനന്‍ സംഗീതംനല്‍കി  കെ. പി. ബ്രഹ്മാനന്ദന്‍ പാടിയ  '' നീലനിശീഥിനി  നിന്‍ മണിമേടയില്‍ ...'' എന്ന ഗാനം ഇന്നത്തെ വരയ്ക്കു വിഷയമായപ്പോള്‍ .

നീലനിശീഥിനി നിന്‍ മണിമേടയില്‍
നിദ്രാ വിഹീനയായ് നിന്നു
നിന്‍ മലര്‍ വാടിയില്‍ നീറുമൊരോര്‍മ്മ പോല്‍
നിര്‍മ്മലേ ഞാന്‍ കാത്തു നിന്നൂ
നിന്നു നിന്നു ഞാന്‍ കാത്തു നിന്നൂ (നീല)
ജാലക വാതിലിന്‍ വെള്ളി കൊളുത്തുകള്‍
താളത്തില്‍ കാറ്റില്‍ കിലുങ്ങീ (ജാലക)
വാതില്‍ തുറക്കുമെന്നോര്‍ത്തു വിടര്‍ന്നിതെന്‍
വാസന്ത സ്വപ്ന ദളങ്ങള്‍
ആ...ആ...ആ (നീല)
തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞു (തേനൂറും)
തേടി തളരും മിഴികളുമായ് ഞാന്‍
ദേവിയെ കാണുവാന്‍ നിന്നൂ
ആ...ആ....ആ.. (നീല)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക