Image

പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 26 October, 2020
പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: വിജയദശമി നാളില്‍ പേരക്കുട്ടി ഭാവ്നിയെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭാര്യ വിനോദിനി ബാലകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു. ഫേസ്ബുക്കില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ചിത്രം പങ്കുവച്ച്‌ പേരക്കുട്ടിയെ എഴുത്തിന് ഇരുത്തിയ കാര്യം അറിയിച്ചത്.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഇളയമകള്‍ ഭാവ്നിയെയാണ് എഴുത്തിനിരുത്തിയത്. ബിനീഷിന്റെ മൂത്തമകള്‍ ഭദ്രയും അനിയത്തിക്ക് മുത്തച്ഛന്‍ കുറിച്ചു നല്‍കുമ്ബോള്‍ സമീപത്ത് ഉണ്ടായിരുന്നു.

ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംഘടനകളും സാമൂഹികപ്രവര്‍ത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേര്‍ന്നു കൊണ്ട് ആഘോഷപൂര്‍വമായി നടത്തുന്ന വിദ്യാരംഭചടങ്ങും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെയായിരുന്നു ഇന്ന് പ്രധാനമായും വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും വീട്ടില്‍ കൊച്ചുമകളെ എഴുത്തിന് ഇരുത്തിയിരുന്നു. ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇളയമകള്‍ ഇഫയ ജഹനാരയ്ക്ക് ആദ്യാക്ഷരം കുറിച്ചത് അറിയിച്ചത്.
പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക