Image

ഭക്ഷണത്തിന് കാത്തിരുന്നത് മൂന്ന് മണിക്കൂര്‍; അമേരിക്കന്‍ റസ്റ്ററന്റ് വംശീയാധിക്ഷേപം നടത്തിയെന്ന് അനന്യ ബിർല

Published on 26 October, 2020
ഭക്ഷണത്തിന് കാത്തിരുന്നത് മൂന്ന് മണിക്കൂര്‍; അമേരിക്കന്‍ റസ്റ്ററന്റ് വംശീയാധിക്ഷേപം നടത്തിയെന്ന് അനന്യ ബിർല
ന്യുയോർക്ക്: അമേരിക്കയിലെ സ്വകാര്യ റസ്റ്റോറന്റിൽ വംശീയാധിക്ഷേപം നേരിട്ടതായി  ബിർല കുടുംബത്തിന്റെ ആരോപണം. തന്നെയും കുടുംബത്തെയും അമേരിക്കയിലെ റസ്റ്റോറന്റ് വംശീയമായി അധിക്ഷേപിച്ചെന്ന് ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർലയുടെ മകൾ അനന്യ ബിർല ട്വിറ്ററിൽ ആരോപിച്ചു.

ഇറ്റാലിയൻ അമേരിക്കൻ റസ്റ്റോറന്റായ സ്‌കൂപ റസ്റ്റോറന്റിനെതിരെയാണ് ഗായികയും കലാകാരിയുമായ അനന്യ ബിർല ആരോപണമുയർത്തിയത്. 

“വളരെ വേദന തോന്നുന്നു, ഇത് ശരിയല്ല.  സ്‌കൂപ റസ്റ്റോറന്റ് ഞങ്ങളെ വംശീയമായി അധിക്ഷേപിച്ചു. അക്ഷരാർത്ഥത്തിൽ റസ്റ്റോറന്റിൽ നിന്നു ഞങ്ങളെ അവർ പുറത്താക്കുകയായിരുന്നു,വർണവെറി ഒരു യാഥാർഥ്യമാണ്. നടുങ്ങിപ്പോയി. ഒരാളോടും ഇപ്രകാരം പെരുമാറാൻ നിങ്ങൾക്ക് അവകാശമില്ല. വിശ്വസിക്കാനാകുന്നില്ല, കുറച്ചു കൂടി നന്നായി പെരുമാറാൻ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു” അനന്യ ബിർല ട്വിറ്ററിൽ കുറിച്ചു.

കാലിഫോർണിയയിൽ അന്റോണിയ ലൊഫാസോ നടത്തുന്ന റസ്റ്റോറന്റാണ് സ്‌കൂപ റസ്റ്റോറന്റ്. “റസ്റ്റോറന്റിൽ മൂന്ന് മണിക്കൂർ ഭക്ഷണത്തിനായി കാത്തിരുന്നു. നിങ്ങളുടെ വെയ്‌റ്റർ ജോഷ്വ സിൽവർമാൻ എന്റെ അമ്മയോട് വംശീയാധിക്ഷേപം നടത്തി. ഇത് ശരിയല്ല,” റസ്റ്റോറന്റ് ഉടമ അന്റോണിയ ലൊഫാസോയെ ടാഗ് ചെയ്‌തു അനന്യ ട്വിറ്ററിൽ കുറിച്ചു.

റസ്റ്റോറന്റിൽ നിന്ന് മോശം അനുഭവമാണ് തങ്ങൾ നേരിട്ടതെന്ന് അനന്യ ബിർലയുടെ അമ്മ നീരജ ബിർലയും ആരോപിച്ചു. “ഒരു കസ്റ്റമറിനോടും ഇങ്ങനെ പെരുമാറരുത്. ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വളരെ മോശം അനുഭവമാണ് റെസ്റ്റോറന്റിൽ നിന്നു നേരിട്ടത്.” നീരജ ബിർല ട്വിറ്ററിൽ കുറിച്ചു.

ബിർല വ്യവസായ സാമ്രാജ്യത്തിലെ  ആദിത്യ വിക്രം ബിർലയുടെ കൊച്ചുമകളാണ് അനന്യ. സ്വതന്ത്ര മൈക്രോഫിനാൻസ് എന്ന പേരിൽ ഗ്രാമീണ സ്ത്രീകൾക്കു ധനസഹായം നൽകുന്ന കമ്പനി തുടങ്ങി 17 –ാം വയസ്സിലേ ശ്രദ്ധിക്കപ്പെട്ട  അനന്യ സംഗീത രംഗത്തും ചുവടുറപ്പിച്ചിരുന്നു. 

Ananya Birla alleges famed California restaurant 'threw' her family out

Ananya Birla alleges famed California restaurant 'threw' her family outNew York, Oct 26 (IANS) Pop star Ananya Birla has alleged that a celebrity chef's restaurant in California "threw" her and her family out.

"This restaurant @ScopaRestaurant literally threw my family and I, out of their premises. So racist. So sad. You really need to treat your customers right. Very racist. This is not okay," she said in a tweet on Saturday.

The tweet received 617 likes by midnight Sunday.

In another tweet, the singer-songwriter, who is the daughter of Indian billionaire industrialist Kumar Mangalam Birla, asserted that "we waited for three hours to eat at your restaurant".

Addressing celebrity chef Antonia Lofaso in the tweet, Ananya Birla said that one of her waiters, whom she named, "was extremely rude to my mother, bordering racist. This isn't okay".

According to Lofaso's website, she opened Scopa in 2013.

Lofaso has starred in "Top Chef: All Stars" and the ABC network's sitcom, "Real O'Neals". She has also been a judge on CNBC's "Restaurant Startup" and is on the Food Network's "Cutthroat Kitchen", and "Man vs. Child".

Lofaso has authored "The Busy Mom's Cookbook".

After IANS contacted the restaurant for its reaction, a partner, Pablo Moix, called back and asked for an emailed request for a response to ensure accuracy.

But as of Sunday midnight, a response was not received.

Ananya Birla's mother Neerja asserted in a tweet: "Very shocking ... absolutely ridiculous behaviour by @ScopaRestaurant. You have no right to treat any of your customers like this."

Aryaman, who is the Ananya's brother, tweeted: "I have never experienced anything of this sort. Racism exists and is real. Unbelievable."

Several people responding to the billionaire's daughter tweet suggested that she buys the restaurant.

She tweeted a message to her fans: "I love you all so much (heart) you'll are the best. Thank you for always protecting me! Today is a new day to create some magic! New song dropping soon."

Join WhatsApp News
Daniel Alex 2020-10-26 14:50:43
അമേരിക്കയിൽ വർണ്ണ വിവേചനവും വംശീയ വെറുപ്പും ഇല്ല എന്നാണ് ട്രംപ് മലയാളികൾ പറഞ്ഞു പരത്തുന്നത്.
democRats 2020-10-26 19:53:22
സ്വന്തം പറമ്പിലും പാടത്തും പണിയെടുക്കുന്നവർക്കു അടുക്കളവാതിലിനു പുറത്തു ഭക്ഷണം കൊടുക്കുന്നവരാണ് അമേരിക്കയിലെ വർണ വിവേചനത്തെപ്പറ്റി പരാതി പറയുന്നത്. അമേരിക്കയിൽ വർണ വിവേചനം ഇല്ലെന്ന് ആരും പറഞ്ഞിട്ടില്ല. അതൊരു യാഥാർഥ്യം തന്നെയാണ്.ലോകാരംഭം മുതൽ അതുണ്ട്. ഉടനെയോയൊന്നും അത് മാറുമെന്നും തോന്നുന്നില്ല. പരാതി കണ്ടാൽ 2017 മുതലാണ് വർണവിവേചനം ഉണ്ടായതെന്ന് തോന്നും.അടിമവ്യാപാരം നിർത്തലാക്കിയ എബ്രഹാം ലിങ്കന്റെ പാർട്ടിക്കാരനാണ് ട്രംപ്.
Sudhir Panikkaveetil 2020-10-26 23:01:20
മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അങ്ങേരു ചെയ്ത പോക്കിരിത്തരമല്ലേ ഈ വിവേചനങ്ങൾക്ക് കാരണം. സൃഷ്ടിയുടെ പിഴ പാവം മനുഷ്യൻ അനുഭവിക്കുന്നു അവൻ തന്നെ നാണമില്ലാതെ അങ്ങനെയുള്ള ദൈവത്തെ തൊഴുന്നു. നിറമുള്ളവൻ നിറമില്ലാത്തവനെ അവഗണിക്കും, ഉപദ്രവിക്കും അതൊക്കെ സഹിക്കുക. അതാണ് ശാന്തിയും സമാധാനവും ഉണ്ടാകാൻ മാർഗം. കാരണം ഈ സൃഷ്ടി മനുഷ്യന്റെ കൈപ്പിടിയിൽ ഒതുങ്ങാകയില്ല. കറുപ്പ്,വെളുപ്പ്, മഞ്ഞ, തവിട്ടുനിറം ഇതൊക്കെ കൂടി പല നിറങ്ങൾ , രൂപങ്ങൾ വിവേചനം ഉണ്ടാകും
truth and justice 2020-10-26 21:34:47
In India, lot of discrimination to low cast people then why she complain.If a low cast people come around the house of rich malayalee,they show low of discrimination then why they accuse Americans.They lot better than our Indian people
Gospel of Love 2020-10-26 23:32:47
Discrimination is the worst evil under the Sun. We Indians are the champions of discrimination based on caste, creed, religion, skin colour, catholic, orthodox, Canaanite, Nair, Ezhava, Pulyan, Parayar …. The list goes to several hundred. The rich in India; always promoted discrimination. So; it is a good experience you encountered in the restaurant. Take the pain you suffered to India. Preach the gospel of non-discrimination. When the rich & powerful stand against the evil of discrimination; it will wither away. So; spread your pain among the rich. Let them feel the pain. Those who realize the vibrations of pain will become the guardian of the poor. -andrew
Heavens come down!!!!!! 2020-10-27 00:12:45
The whole Earth is Divine. It is not made for anyone special. Share the Holy Earth with each & everything in it. Do not destroy anything. Do not hurt anything- that is the true Gospel. Then the whole heavens will come down to bow down to the dirt of the Earth.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക