Image

ഇറ്റലിയില്‍ കോവിഡ് രണ്ടാംവരവ് അതിരൂക്ഷം; ആഘോഷങ്ങള്‍ക്ക് നിരോധനം

Published on 26 October, 2020
ഇറ്റലിയില്‍ കോവിഡ് രണ്ടാംവരവ് അതിരൂക്ഷം; ആഘോഷങ്ങള്‍ക്ക് നിരോധനം
റോം: രാജ്യത്ത് കോവിഡ് -19 വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇറ്റലി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇന്നലെ (ഞായര്‍) അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വന്ന നിയന്ത്രണങ്ങള്‍ നവംബര്‍ 24 വരെ ഒരു മാസത്തേയ്ക്ക്  പ്രാബല്യത്തിലുണ്ടായിരിക്കും. പ്രാദേശിക അധികാരികളുമായി സഹകരിച്ച് അംഗീകരിച്ച പുതിയ നിയന്ത്രണങ്ങള്‍, സാമൂഹിക ബന്ധങ്ങളും ആളുകളുടെ ഒത്തുചേരലുകളും കൂടുതല്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്.     

വൈറസ് വന്‍തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, ഇന്നു മുതല്‍ ബാറുകള്‍,  പബ്ബുകള്‍, റെസ്റ്ററന്റുകള്‍, ഐസ്ക്രീം പാര്‍ലറുകള്‍ തുടങ്ങിയവ എല്ലാ ദിവസവും വൈകിട്ട് ആറിന്  അടയ്ക്കണം. റെസ്റ്ററന്റുകള്‍ക്ക് അര്‍ദ്ധരാത്രി വരെ ടേക്ക്എവേ സംവിധാനത്തോടെ ഭക്ഷണം വില്‍ക്കാന്‍ അനുമതിയുണ്ട്.

ഭക്ഷണപാനീയങ്ങള്‍ നല്‍കുന്ന സ്ഥലങ്ങള്‍ രാവിലെ അഞ്ചിനും വൈകിട്ട് ആറിനുമിടയില്‍ തുറക്കാം.  ആറിനുശേഷം  പൊതുസ്ഥലങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതും  നിരോധിച്ചിട്ടുണ്ട്. റസ്റ്ററന്റുകളില്‍ ഒരു  മേശയ്ക്കുചുറ്റും പരമാവധി നാല് ആളുകളെ മാത്രമേ അനുവദിക്കൂ.  

കാമ്പാനിയ (നേപ്പിള്‍സ്), ലാസിയോ (റോം), ലോംബാര്‍ഡിയ (മിലാന്‍) എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഗവര്‍ണര്‍മാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  സമാനമായ നടപടികള്‍ വരുംദിവസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിച്ചേക്കും. 

എന്നാല്‍ രാജ്യവ്യാപകമായി കര്‍ഫ്യൂവോ ലോക്ക്ഡൗണോ  ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും കോണ്‍തേ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക