Image

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 35,141 സാമ്പിള്‍

Published on 26 October, 2020
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 35,141 സാമ്പിള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. 7107 പേര്‍ രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധിച്ച് 20 പേര്‍ കൂടി മരിച്ചു. 3711 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 12.19 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.

മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 813, തിരുവനന്തപുരം 359, കോഴിക്കോട് 470, തൃശൂര്‍ 469, എറണാകുളം 337, ആലപ്പുഴ 312, കൊല്ലം 310, പാലക്കാട് 164, കോട്ടയം 186, കണ്ണൂര്‍ 131, ഇടുക്കി 63, കാസര്‍ഗോഡ് 59, വയനാട് 21, പത്തനംതിട്ട 17 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 14, കണ്ണൂര്‍ 9, എറണാകുളം 8, കോഴിക്കോട് 6, തൃശൂര്‍ 5, കോട്ടയം, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 747, കൊല്ലം 722, പത്തനംതിട്ട 180, ആലപ്പുഴ 497, കോട്ടയം 191, ഇടുക്കി 66, എറണാകുളം 1096, തൃശൂര്‍ 723, പാലക്കാട് 454, മലപ്പുറം 1002, കോഴിക്കോട് 1023, വയനാട് 107, കണ്ണൂര്‍ 97, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,02,017 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക