Image

`മാവേലി 2011' ഡിട്രോയിറ്റില്‍ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2011
`മാവേലി 2011' ഡിട്രോയിറ്റില്‍ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ പത്തിന്‌ നടക്കുന്ന `മാവേലി 2011' എന്ന മെഗാഷോയുടെ ആദ്യ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം, പ്ലാറ്റിനം പ്രായോജകനും പ്രമുഖ റിയല്‍എസ്റ്റേറ്റ്‌ ഏജന്റുമായ കോശി വര്‍ഗീസിന്‌ നല്‍കിക്കൊണ്ട്‌ കേരളാ ക്ലബ്‌ പ്രസിഡന്റ്‌ ബൈജു പണിക്കര്‍ നിര്‍വ്വഹിച്ചു. ഡി.എം.എ സംഘടിപ്പിക്കുന്ന ഓണസദ്യയുടേയും, കലാപരിപാടികളുടേയും ഭാഗമായ ഈ കലാവിരുന്നില്‍ മലയാള ചലച്ചിത്രലോകത്തെ പ്രമുഖരായ ജ്യോതിര്‍മയി, റഹ്‌മാന്‍, വിനീത്‌ ശ്രിനിവാസന്‍, രമ്യാ നമ്പീശന്‍, മഞ്‌ജു പിള്ള തുടങ്ങി പതിനാറിലേറെ കലാപ്രതിഭകള്‍ പങ്കെടുക്കുന്നു.

പ്രവാസി മലയാളികളുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ കേരളത്തിലേയും ഡിട്രോയിറ്റിലേയും ജീവിതത്തിന്റെ വിവിധ തുറകളില്‍ വേദനയനുഭവിക്കുന്നവര്‍ക്ക്‌ ജാതിമതഭേദമെന്യേ സഹായമെത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഡി.എം.എ നടത്തിവരുന്നു. ടിക്കറ്റ്‌ വില്‍പ്പനയിലൂടെയും, പ്രായോജകരുടെ സംഭാവനകളിലൂടെയും ലക്ഷ്യമിടുന്ന ധനസമാഹരണ ഉദ്‌ഘാടന ചടങ്ങിന്‌ വിവിധ ഇന്ത്യന്‍ സംഘടനാ നേതാക്കളും മതപുരോഹിതന്മാരും സാക്ഷ്യംവഹിച്ചു.

ഇന്ത്യാ ലീഗ്‌ ഓഫ്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ഇക്‌ബാല്‍ സിംഗ്‌, സെക്രട്ടറി ജോര്‍ജ്‌ വന്‍നിലം, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി പാസ്റ്റര്‍ ഫാ. ജോഷി, കാന്റണ്‍ വെങ്കിടേശ്വര ക്ഷേത്ര പുരോഹിതന്‍ പണ്‌ഡിറ്റ്‌ പ്രസാദ്‌ജി, മിലന്‍ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍, കേരളാ ക്ലബ്‌ സെക്രട്ടറി ജോളി ഡാനിയേല്‍, ട്രഷറര്‍ രമ്യ അനില്‍കുമാര്‍, ഡിട്രോയിറ്റ്‌ ജംഗിള്‍സ്‌ വോളിബോള്‍ ക്ലബ്‌ പ്രസിഡന്റ്‌ തോമസ്‌ കര്‍ത്തനാള്‍, ടീം മാനേജര്‍ മാത്യു ചെരുവില്‍, കെ.എച്ച്‌.എന്‍.എ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ പ്രസന്നാ മോഹന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേഖലാ വൈസ്‌ പ്രസിഡന്റ്‌ സാം മാത്യു എന്നിവര്‍ സംസാരിച്ചു. ഡി.എം.എ പ്രസിഡന്റ്‌ ഗിരീഷ്‌ നായര്‍ സ്വാഗതവും, സെക്രട്ടറി ഡയസ്‌ തോമസ്‌ നന്ദിയും പറഞ്ഞു. പി.ആര്‍.ഒ സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്‌. (248 837 9897).
`മാവേലി 2011' ഡിട്രോയിറ്റില്‍ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക