Image

തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചു

Published on 26 October, 2020
 തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചു

പാരീസ്: തുര്‍ക്കിയിലെ ഫ്രഞ്ച് നയതന്ത്രപ്രതിനിധിയെ ഫ്രാന്‍സ് തിരികെവിളിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ മാനസികരോഗിയെന്ന് വിളിച്ച സംഭവത്തില്‍ വിദഗ്ധ ഉപദേശം തേടാനാണിതെന്ന് ഔദ്യോഗിക വിശദീകരണം.

ഉര്‍ദുഗാന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും തന്റെ അഭിപ്രായത്തില്‍നിന്ന് ഉര്‍ദുഗാന്‍ പിന്മാറണ'മെന്നുമാണ് ഫ്രാന്‍സിന്റെ നയമെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.

ഇസ്‌ളാമിക ഭീകരതയ്‌ക്കെതിരേ ഫ്രാന്‍സില്‍ നടക്കുന്ന നടപടികള്‍ക്കെതിരേ സംസാരിക്കുന്നതിനിടെയാണ് മാക്രോണ്‍ മാനസികരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞത്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ ക്‌ളാസ്സ്മുറിയില്‍ കാണിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് അധ്യാപകനെ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനെതിരേയായിരുന്നു മാക്രോണിന്റെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക