Image

ഹരിക്കയിൻ ഭീഷണി വിട്ടൊഴിയുന്നില്ല

അജു വാരിക്കാട്‌ Published on 27 October, 2020
ഹരിക്കയിൻ ഭീഷണി വിട്ടൊഴിയുന്നില്ല
സെറ്റാ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു.ബുധനാഴ്ചയോടെ തീരത്തെത്തും എന്ന് പ്രവചനം.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് കരീബിയൻ തീരത്ത് രൂപം കൊണ്ട സെറ്റാ ചുഴലിക്കാറ്റ് മെക്സിക്കൻ ഉൾക്കടലിലേക്ക് നീങ്ങുന്നു. 

ഇന്ന് ഉച്ചതിരിഞ്ഞ് ലഭിച്ച വിവരമനുസരിച്ച് മെക്സിക്കോയിലെ കൊസുമേലിന് തെക്കുകിഴക്കായി 260 മൈൽ അകലെയാണ് കൊടുങ്കാറ്റ് സ്ഥിതി ചെയ്യുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കാറ്റിൻറെ വേഗത 80 മൈൽ ആണ് . കാറ്റിൻറെ പാതയിൽ ഹ്യൂസ്റ്റൺ പ്രദേശം ഉൾപ്പെടുന്നില്ല എന്നത് അൽപം ആശ്വാസം നൽകുന്നു. അതേസമയം രണ്ട് ചുഴലിക്കാറ്റുകൾ തകർത്ത ലൂസിയാന യുടെ ഭൂരിഭാഗവും ഈ കാറ്റിന്റെ  പാതയിലാണ്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ് പ്രകാരം കൊടുങ്കാറ്റ് വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് തിരിഞ്ഞ് വേഗത വർദ്ധിപ്പിച്ച് കാറ്റഗറി വൺ ചുഴലിക്കാറ്റായി മാറും. ഔദ്യോഗികമായി ഹരിക്കയിൻ സീസൺ അവസാനിക്കുന്നത് നവംബർ അവസാനം ആണ് . സെറ്റാ 27-മത്തെ അറ്റ്ലാൻറിക് കൊടുങ്കാറ്റായി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക