Image

ശ്രീ പി.റ്റി മാത്യുവിന്റെ പൊതു ദര്‍ശനം ഇന്ന് ചൊവാഴ്ച്ച : സംസ്‌കാരം നാളെ ബുധനാഴ്ച്ച

Published on 27 October, 2020
ശ്രീ പി.റ്റി മാത്യുവിന്റെ പൊതു ദര്‍ശനം ഇന്ന് ചൊവാഴ്ച്ച : സംസ്‌കാരം നാളെ ബുധനാഴ്ച്ച
ശനിയാഴ്ച നിര്യാതനായ ശ്രി പി.റ്റി. തോമസിന്റെ സഹോദരന്‍ ശ്രി പി റ്റി  മാത്യുവിന്റെ പൊതു ദര്‍ശനം ഇന്ന് ചൊവാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ന്യൂ സിറ്റിയിലുള്ള ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ വച്ചു നടത്തപ്പെടുന്നതാണ്. മാര്‍ത്തോമാ സഭയുടെ നിശ്ചിത ഒന്നാം ഭാഗം ശുശ്രൂഷയും തദവസരത്തില്‍ നടത്തുന്നതാണ്. 

ബുധനാഴ്ച്ച രാവിലെ 10  മണിക്ക് യോങ്കേഴ്‌സിലുള്ള സൈന്റ്‌റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍വച്ചു രണ്ടാം ഭാഗ ശുശ്രൂഷയും മൂന്നാം ഭാഗ ശുശ്രൂഷയും നടക്കും. ശുശ്രൂഷക്കും ദര്‍ശനത്തിനും ശേക്ഷം റോക്ലാന്‍ഡ് കൗണ്ടയില്‍ ഉള്ള റോക്ലാന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷയും നടക്കും.

തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് നടന്ന പ്രാര്‍ത്ഥന യോഗത്തില്‍ സൈന്റ്‌റ് തോമസ് മാര്‍ത്തോമാ ഇടവക വികാരി   റവ സാജു സി പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.  യോഗത്തില്‍  സൈന്റ്‌റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ഇടവക വികാരി റവ കെ എ വര്ഗീസ് ധ്യാന പ്രസംഗം നടത്തി. ഇടവകയുടെ മുന്‍ വികാരി റവ. ജെയ്‌സണ്‍ എ  തോമസ്, യൂത്ത് ചാപ്ലയിന്‍  റവ ജെസ്സ് ജോര്‍ജ്, സൈന്റ്‌റ് ജോണ്‍സ് മാര്‍ത്തോമാ ഇടവകയുടെ മുന്‍ വികാരി റവ തോമസ് ഈശോ, മാര്‍ത്തോമ്മാ സേവികാ സംഘം സെക്രട്ടറിയും മിസ്റ്റര്‍ മാത്യുവിന്റെ ഭാര്യാ സഹോദരിയും ആയ ശ്രിമതി മിനി തോമസ്, നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി    റവ. ഡോക്ടര്‍ എബ്രഹാം മാത്യൂ,   മിസ്റ്റര്‍ മാത്യുവിന്റെ പഴയ കാല സുഹൃത്തുക്കള്‍ ആയ  മിസ്റ്റര്‍ വരദ രാജ്, ഡോക്ടര്‍ സാം ജോസഫ്, മിസ്റ്റര്‍ എബ്രഹാം നൈനാന്‍, മിസ്റ്റര്‍  സൈമണ്‍ മാത്യു ഇന്‍ഡ്യ പ്രസ് ക്ലബ്ബ് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് മിസ്റ്റര്‍ സി.ജി.ഡാനിയേല്‍, പ്രശസ്ത കലാകാരനും മാര്‍ത്തോമാ ഭദ്രാസന അസംബ്ലി അംഗവും ആയ മിസ്റ്റര്‍ സണ്ണി നൈനാന്‍, മിസ്റ്റര്‍ മാതുവിന്റെ കസിന്‍സ് ആയ  മിസ്റ്റര്‍ വര്ഗീസ് ചാണ്ടപ്പിള്ള, മിസ്റ്റര്‍ തോമസ് വര്ഗീസ്, മിസ്റ്റര്‍ എബ്രഹാം സൈമണ്‍, സൈന്റ്‌റ് തോമസ് മാര്‍ത്തോമ്മാ ഇടവക സെക്രട്ടറി മിസ്റ്റര്‍ ഉല്ലാസ് താന്നിക്കല്‍, ഇടവക പ്രതിനിധികളായ മിസ്റ്റര്‍ സാജന്‍ എബ്രഹാം, ശ്രിമതി സാറാമ്മ ജോസ്, മിസ്റ്റര്‍ മാത്യുവിന്റെ സഹോദരന്‍ റവ പി.റ്റി. കോശി എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.മിസ്റ്റര്‍ ശാമുവേല്‍ കെ . ശാമുവേലിന്റെ  ഗാനാലാപനത്തോടു യോഗം ആരംഭിച്ചു. മിസ്റ്റര്‍ മാത്യുവിന്റെ സഹോദര സഹോദരിമാരും മക്കളും കൊച്ചുമക്കളും കൂടി പാടിയ 'കൂടെ പാര്‍ക്ക, നേരം വൈകുന്നിതാ' എന്ന പാട്ടോടും ആശിര്‍വാദത്തോടും കൂടെ പ്രാര്‍ത്ഥന യോഗം പര്യവസാനിച്ചു. ശ്രിമതി ബീനാ തോമസ് എം സി ആയി കാര്യ പരിപാടികള്‍ ഭംഗിയായി നിര്‍വഹിച്ചു  
ശ്രീ പി.റ്റി മാത്യുവിന്റെ പൊതു ദര്‍ശനം ഇന്ന് ചൊവാഴ്ച്ച : സംസ്‌കാരം നാളെ ബുധനാഴ്ച്ച
ശ്രീ പി.റ്റി മാത്യുവിന്റെ പൊതു ദര്‍ശനം ഇന്ന് ചൊവാഴ്ച്ച : സംസ്‌കാരം നാളെ ബുധനാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക