Image

അവയവ കച്ചവടത്തില്‍ പ്രധാനമായും വൃക്ക തട്ടിപ്പുകളെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍

Published on 27 October, 2020
അവയവ കച്ചവടത്തില്‍ പ്രധാനമായും വൃക്ക തട്ടിപ്പുകളെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വലിയ തോതില്‍ അനധികൃതമായി അവയവ കൈമാറ്റം നടന്നതായി ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍. ഇതില്‍ പ്രധാനമായും നടന്നത് വൃക്ക തട്ടിപ്പാണ്. ഇതിന് പിന്നില്‍ സംഘടിതമായ ഗൂഢാലോചനയും നിയമലംഘനവും നടന്നതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.


ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍ കെ.എസിനാണ് അന്വേഷണ ചുമതല. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 417, 119, 120ബി വകുപ്പുകളും അവയവ കൈമാറ്റ നിയമം 1994 ലെ 19ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക