Image

'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ്'; രാംദാസ് അത്താവാലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 27 October, 2020
'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ്';  രാംദാസ് അത്താവാലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കൊവിഡ് മഹാവ്യാധി രാജ്യത്ത് പടര്‍ന്ന് തുടങ്ങിയ സമയത്ത് 'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച്‌ ശ്രദ്ധേയനായ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയ്‌ക്ക് കൊവിഡ് പോസി‌റ്റീവായെന്നും പ്രമേഹ രോഗ ബാധിതന്‍ കൂടിയായ അദ്ദേഹത്തെ മുന്‍കരുതലെന്ന നിലയ്‌ക്ക് ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 


കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈനീസ് കോണ്‍സുല്‍ ജനറലിനും ബുദ്ധസന്യാസിമാര്‍ക്കുമൊപ്പം പൊതുചടങ്ങില്‍ വച്ച്‌ 'ഗോ കൊറോണ ഗോ' എന്ന് മുദ്രാവാക്യം വിളിച്ചാണ് രാംദാസ് അത്താവാലെ പ്രശസ്‌തനായത്. 


താന്‍ പറഞ്ഞ മുദ്രാവാക്യം ഇപ്പോള്‍ ലോകം മുഴുവന്‍ ഏ‌റ്റെടുത്തെന്ന് അത്താവാലെ മുന്‍പ് പറഞ്ഞിരുന്നു.

എന്‍.ഡി.എയുടെ ഘടകകക്ഷിയായ റിപബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ രാജ്യസഭാംഗമാണ് അറുപത്കാരനായ അത്താവാലെ. കഴിഞ്ഞ ദിവസവും പൊതുചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു

Join WhatsApp News
Josukuty 2020-10-27 18:37:29
എന്തു ചെയ്യാനാ? കോറോണക്ക് ഹിന്ദി അറിയില്ലല്ലോ. മന്ത്രിക്കു ചൈനീസും അറിയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക