Image

പ്രണയം നടിച്ച് പെണ്‍കുട്ടിയെ 6 മാസം പീഡിപ്പിച്ചു, 18 പവന്‍ തട്ടിയെടുത്ത് മുങ്ങിയ കാമുകനും സുഹൃത്തും അറസ്റ്റില്‍

Published on 27 October, 2020
പ്രണയം നടിച്ച് പെണ്‍കുട്ടിയെ 6 മാസം പീഡിപ്പിച്ചു, 18 പവന്‍ തട്ടിയെടുത്ത് മുങ്ങിയ കാമുകനും സുഹൃത്തും അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും 18.5 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കാമുകനും സഹായിയും അറസ്റ്റില്‍. ആലംകോട് മേവര്‍ക്കല്‍ പട്ട്‌ള നിസാര്‍മന്‍സിലില്‍ അല്‍നാഫി (18), എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടില്‍ സോണി ജോര്‍ജ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇനി 12 പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത സോണി ജോര്‍ജ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത കേസില്‍ 2 മാസം മുന്‍പ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് പറഞ്ഞതിങ്ങനെ: 6 മാസമായി പ്രണയം നടിച്ച് കടലുകാണി അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. തട്ടിയെടുത്ത സ്വര്‍ണത്തില്‍ 9 പവന്‍ വഞ്ചിയൂരിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വിറ്റ് ബൈക്കും മൊബൈല്‍ ഫോണും വാങ്ങി. ശേഷിക്കുന്ന 9.5 പവനുമായി കാമുകനും സുഹൃത്തുക്കളും കൂടി എറണാകുളത്ത് പോയി സോണി ജോര്‍ജിനെ പരിചയപ്പെട്ടു. പോക്‌സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും സോണി ഇവര്‍ക്ക് വാടക വീട് എടുത്തു നല്‍കി. സ്വര്‍ണം വില്‍ക്കുവാനും പണയം വയ്ക്കാനും സഹായിച്ചു.

സഹോദരിയുടെ ആഭരണങ്ങളാണ് പെണ്‍കുട്ടി കാമുകനു നല്‍കിയത്. ആഭരണങ്ങള്‍ കാണാതെ വന്നപ്പോള്‍ മാതാവ് പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലില്‍ പീഡനവും സ്വര്‍ണം കാമുകനു നല്‍കിയതും പെണ്‍കുട്ടി സമ്മതിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം നടന്നത്. പീഡനക്കേസില്‍ അല്‍നാഫി മാത്രമാണ് പ്രതി, സ്വര്‍ണം വില്‍ക്കാനും പണയം വയ്ക്കാനും സഹായിച്ചതാണു 14 പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.

നഗരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍, എഎസ്‌ഐമാരായ അനില്‍കുമാര്‍, സലിം, അനുപമ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ: ഫിറോസ്ഖാന്‍, എഎസ്‌ഐമാരായ ബി.ദിലീപ്, ആര്‍.ബിജുകുമാര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക