Image

ബോറടിച്ചപ്പോള്‍ ഫോണ്‍ ഓണാക്കി, ഒളിച്ചോടിയ പെണ്‍കുട്ടിയും കാമുകനും പടിയില്‍

Published on 27 October, 2020
ബോറടിച്ചപ്പോള്‍ ഫോണ്‍ ഓണാക്കി, ഒളിച്ചോടിയ പെണ്‍കുട്ടിയും കാമുകനും പടിയില്‍
നെടുങ്കണ്ടം: വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെത്തുടര്‍ന്നു വീടു വിട്ടിറങ്ങിയ പതിനേഴുകാരി നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച രാത്രിയാണു പെണ്‍കുട്ടിയെ കാണാതായത്. നീണ്ട തിരച്ചിലിന് ഒടുവില്‍ പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തി.

ഞായര്‍ രാത്രിതന്നെ വീട്ടുകാര്‍ കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. താന്‍ ജീവനൊടുക്കുമെന്നു പെണ്‍കുട്ടി ഇതിനിടെ ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ സുഹൃത്തും പെണ്‍കുട്ടിയുടെ ഒപ്പംകൂടി. ഇരുവരും ഫോണ്‍ ഓഫ് ചെയ്തു. പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വനാതിര്‍ത്തിയോടു ചേര്‍ന്ന് ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിച്ചിരുന്ന ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തി. ഒളിച്ചിരുന്ന് ബോറടിച്ചപ്പോള്‍ സുഹൃത്ത് ഫോണ്‍ ഓണാക്കി ഫെയ്‌സ്ബുക് നോക്കി. ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു തുമ്പു ലഭിച്ചത് അങ്ങനെയാണെന്ന് എസ്‌ഐ രാജന്‍ പറഞ്ഞു. പൊലീസ് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക