താമ്പാ: കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളം താമ്പായില്‍ ഫിസിഷ്യനായി സേവനം ചെയ്തുവന്ന ഡോ. ഏബ്രഹാം കരോട്ടുകുന്നേല്‍ എം.ഡി (77) നിര്യാതനായി. പരേതരായ കെ.സി മാത്യുവിന്റേയും, ഏലി കരോട്ടുകുന്നേലിന്റേയും പുത്രനാണ്.
ഭാര്യ: ഇന്ദിര റാന്നി കോയിപ്പുറത്ത് കുടുംബാംഗമാണ്.
മക്കള്‍: മാറ്റ് (സുരാജ്), ടോം (സുനില്‍), ഷോണ്‍.
മരുമക്കള്‍: വിശാലി, ജേലീറ്റ പുല്ലാനപ്പള്ളില്‍, മിധു വഞ്ചിത്താനത്ത്
പ്രിയ.
കൊച്ചുമക്കള്‍: തോമസുകുട്ടി, ജോന, നിത്യ, മായ.
സഹോദരങ്ങള്‍: പരേതനായ ബ്രദര്‍ റുഫിനോ (കപ്പൂച്ചിന്‍), പരേതനായ ഫാ. ജോസഫ് കരോട്ടുകുന്നേല്‍, സിസ്റ്റര്‍ ജോസെറ്റാ (വിസിറ്റേഷന്‍ കോണ്‍വെന്റ്, കോട്ടയം), കുട്ടിയമ്മ ഫിലിപ്പ് ആക്കാമ്യാലില്‍ (ലേക്ക്‌ലാന്‍ഡ് ഫ്‌ളോറി), എലിസബത്ത് (ജോസമ്മ) സക്കറിയ ഒറ്റത്തൈക്കല്‍ (ഷെവര്‍ലാന്‍ഡ്, ഒഹായോ), മത്തായി & ആനീസ് (കൊളംബിയ, സാക്രമെന്റോ), ജോയ് & ലിസമ്മ (മിനിയാപ്പോളിസ്, മിനസോട്ട), സൈമണ്‍ (കുഞ്ഞുകുഞ്ഞ്) & ലിസ്സി (ബാര്‍ട്ടോ, ഫ്‌ളോറിഡ).
ഡോ. ഏബ്രഹാം 1970-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷം കോട്ടയം കളത്തിപ്പടിയില്‍ മോഡേണ്‍ ക്ലിനിക്ക് ആരംഭിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ അദ്ദേഹം 1977-ല്‍ ഇന്റേണല്‍ മെഡിസിന്‍ & പീഡിയാട്രിക്‌സില്‍ റൂട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി. നാല്‍പ്പത് വര്‍ഷത്തോളം താമ്പായില്‍ സേവനം ചെയ്തു.
സംസ്കാരം പിന്നീട്.