Image

എം ശിവശങ്കരന്‍ കസ്റ്റഡിയില്‍

Published on 28 October, 2020
എം ശിവശങ്കരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്ഫോര്സ്മെന്റ്റ്  ഡയറക്ടറേറ്റ് ബുധനാഴ്ച  കസ്റ്റഡിയില്‍ എടുത്തു. .അദ്ദേഹത്തിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളികളഞ്ഞതിനെ തുടര്‍ന്നാണ്‌ നാടകീയമായ ഈ നീക്കം .അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ ആയുര്‍വേദ ആശുപത്രിയില്‍ കടന്നു ചെന്നായിരുന്നു  കസ്റ്റഡിയില്‍ എടുത്തത്. .ഇതോടെ സ്വര്‍ണ്ണ ക്കടത്തു കേസിന്റെ രാഷ്ട്രീയ മാനങ്ങള്‍ വര്‍ദ്ധിച്ചു .മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പ്രതിക്കൂട്ടില്‍ ആക്കാം ഈ നീക്കം 
  തന്നെ രാഷ്ട്രീയമായി കുരുക്കിലാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന വാദം കോടതി തള്ളി .
 സ്വര്‍ണകടത്തില്‍ അറസ്റ്റില്‍ കഴിയുന്ന സ്വപ്ന സുരേഷുമായി നടത്തിയ വഴിവിട്ട ഇടപാടുകളാണ് ശിവശങ്കറിനെ കുടുക്കിയത് 
സ്വപ്നയുമായുള്ള വാട്ട്സ്ആപ് സംഭാഷണങ്ങളും കണക്കില്‍ പെടാത്ത പണംസ്വപ്നയുടെ ലോക്കറില്‍ കണ്ടതും അന്വേഷണം ശിവ ശങ്കറില്‍ എത്തിക്കുകയായിരുന്നു .മുന്‍പ് നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു .തെളിവുകള്‍ ഒന്നൊന്നായി എതിരായി വന്നത് വിനയായി .ചോദ്യം ചെയ്യലില്‍ ശിവശങ്കരന്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടിയാല്‍ അത് സൃഷ്ടിക്കുന്ന കോളിളക്കം ചെറുതായിരിക്കില്ല 
Join WhatsApp News
വീഴുന്ന സ്രാവുകള്‍ 2020-10-28 08:39:47
അങ്ങനെ അമേരിക്കയിലും വീഴും കുറെ വമ്പൻമാർ. -മൊത്തം 37 എണ്ണം; കുഷ്‌നർ,ഇവാങ്ക, 2 മൂത്ത മക്കൾ, പിന്നെ വൻ സ്രാവ്, ബിൽ ബാർ, ഹൂളിയാനി -അങ്ങനെ 37 എണ്ണം -അതാണ് പലരും മുങ്ങുന്ന കപ്പലിൽ നിന്നും പുറത്തു ചാടിയത്. ലിൻസി ഗ്രഹാം, മോസ്‌കോ മിച്- ഒക്കെ തോറ്റു എന്ന് തന്നെ കരുതാം.
അയ്യപ്പനും പുണ്യവാളനും 2020-10-29 17:17:28
സാമി ശരണം, അയ്യപ്പ ശരണം, സാമിയെ ശരണം. അനേകം അയ്യപ്പ ഭക്തൻമാരെ ഉപദ്രവിച്ചതിനു അയ്യപ്പൻ കൊടുത്ത ശിക്ഷ. നിത്യ യോഗ യിൽ നിന്നും അയ്യപ്പനെ ഉണർത്താൻ കാരണം അയ്യപ്പ ഭക്തരുടെ ശരണം വിളിയാണ്. ഇനി രക്ഷയില്ല ഇനിയും വീഴും കുറെ വമ്പൻമാർ കൂടി. ഉമ്മൻ ചാണ്ടിയുടെ ഗീവറുഗീസ് പുണ്യാളനും ഇതാ വരുന്നു കുതിര പുറത്തു. ഓടിക്കേ പിണറായി - നാരദന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക