Image

ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അനേകം കുട്ടികള്‍ ആദ്യാക്ഷരം കുറി ച്ചു

സന്തോഷ് പിള്ള Published on 28 October, 2020
ഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അനേകം കുട്ടികള്‍  ആദ്യാക്ഷരം കുറി ച്ചു
ഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിദ്യാരംഭ  ദിവസം ആദ്യാക്ഷരം കുറിക്കാന്‍ അനേകം ബാലിക ബാലന്‍മാര്‍ എത്തിച്ചേര്‍ന്നു. നവംബര്‍ 25 രാവിലെ നടന്ന ഗണപതി ഹോമവും, പിന്നീട് നടന്ന സരസ്വതി പൂജ ക്കും ശേഷമാണ്  വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പൂജാ പ്രസാദം നെറ്റിയില്‍ തൊട്ട് , വിദ്യാദേവിയെ വണങ്ങി, വിനേഷ് പുളിയപടംബ, പ്രജിത്ത് നാകര്‍ണിമന എന്നിവരുടെ  നിര്‍ദ്ദേശപ്രകാരം, കുട്ടികളുടെ നാവിലും, അരിയിലും അക്ഷരങ്ങള്‍ എഴുതിച്ചു.

നവരാത്രിയുടെ ആദ്യ ദിനം മുതല്‍ ആരംഭിച്ച ദേവീപൂജയുടെ ഓരോ ദിവസവും വ്യത്യസ്ത പദ്മങ്ങളാണ് ക്ഷേത്ര  പൂജാരിമാര്‍ ഒരുക്കിയത്. അവസാന ദിവസം ഇട്ടത്   ശ്രീചക്രം ആയിരുന്നു, ദേവി പരാശക്തിയെ പൂജിക്കുന്നതിന് ഏറ്റവും ഉത്തമമായ പദ്മമായി ശ്രീ ചക്രത്തെ കരുതുന്നു. നിലനില്‍ക്കാന്‍ സ്ഥലവും സമയുവും ആവശ്യമില്ലാത്ത ഒരു സൂക്ഷ്മ ബിന്ദുവില്‍ നിന്നും പ്രപഞ്ചം മുഴുവന്‍ വികാസം പ്രാപിച്ചു എന്നതാണ് ശ്രീ ചക്രത്തിന്റെ ഒരു നിര്‍വ്വചനം. സമയവും സ്ഥലവും ആയി ബന്ധപെട്ടു കിടക്കുന്നതു കൊണ്ട്,  ദുരിത പൂര്‍ണ മായ മനുഷ്യ ജന്മം സിദ്ധിക്കുന്നു എന്നും, ധ്യാനത്തിലൂടെ, ആല്മ ജ്ഞാനം കൈവരിച്ച്  ശ്രീചക്രത്തിലെ ഏറ്റവും നടുക്കുള്ള ബിന്ദുവിന്റെ അവസ്ഥയില്‍ എത്തിച്ചേരുക എന്നതുമാണ് മറ്റൊരു വിവക്ഷ.

അറിവിന്റെ വെളിച്ചം പകര്‍ന്നുകിട്ടി,  പ്രസാദമായി ലഭിച്ച ത്രിമധുരവും നുണഞ്ഞുകൊണ്ടാണ് വിദ്യാരംഭത്തിന്  എത്തിച്ചേര്‍ന്ന കുട്ടികള്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ പോയത്.
ഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അനേകം കുട്ടികള്‍  ആദ്യാക്ഷരം കുറി ച്ചുഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അനേകം കുട്ടികള്‍  ആദ്യാക്ഷരം കുറി ച്ചുഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അനേകം കുട്ടികള്‍  ആദ്യാക്ഷരം കുറി ച്ചുഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അനേകം കുട്ടികള്‍  ആദ്യാക്ഷരം കുറി ച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക